മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം
1 min read

മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നടൻ മോഹൻലാൽ കഴിഞ്ഞദിവസം, കോവിഡ് കാലത്ത് ഡോക്ടർമാർക്ക്ക് എതിരേയും ആശുപത്രികൾക്ക് എതിരേയും നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് എഴുതിയ ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു, ചർച്ചയായിരുന്നു. “കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്”; മോഹൻലാൽ തന്റെ പോസ്റ്റിലൂടെ പറയുന്നു.

മോഹൻലാലിനോട് ഉള്ള എല്ലാവിധ ബഹുമാനങ്ങളും മുൻനിർത്തികൊണ്ട് തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് പോലീസ് ഉദ്യോഗസ്ഥനായ ജനീഷ് ചേരാൻപിള്ളി എഴുതിയ പോസ്റ്റ്‌ ശ്രദ്ധ നേടുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത് മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം എന്നാണ്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലാലേട്ടനോട് എല്ലാ ബഹുമാനവും മുന്‍നിര്‍ത്തി കൊണ്ട് തന്നെ പറയുകയാണ് …. 

ഈ കഴിഞ്ഞ ഒന്നര വര്‍ഷക്കാലം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആശുപത്രിക്കകത്തെ മുന്‍നിര പോരാളികളാണ് ഡോക്ടേഴ്സിനെ പോലെ തന്നെ നേഴ്സുമാര്‍ തുടങ്ങി ആശുപത്രികളിലെ തൂപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ വരെ…. 

ആശുപത്രികള്‍ക്ക് പുറത്തെ മുന്‍നിര പോരാളികള്‍ കേരളാ പോലീസാണ് . ഈ കഴിഞ്ഞ ഒന്നര വര്‍ഷക്കാലും കേരളാ പോലീസ് വിശ്രമമില്ലാതെ മറ്റ് സ്ഥിരം ഡ്യൂട്ടികള്‍ക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗികള്‍ക്ക് മരുന്നും ലോക്ക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയും മറ്റും ഈ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് ഈ മഹാവ്യാധിക്കെതിരായി പോരാടുകയാണ് . ഈ പോരാട്ടത്തിനിടക്ക് കോവിഡ് ഇന്‍ഷൂറന്‍സ് പരിധിയില്‍ ഇല്ലാത്ത അവരില്‍ ഒത്തിരി പേര്‍ ഈ രോഗം കാരണം മരണപ്പെട്ടു , ഒത്തിരി പേര്‍ക്ക് ഈ രോഗം പിടിപ്പെട്ടു , ഒത്തിരി പേര്‍ രോഗം സമ്മാനിച്ച ബാക്കി പത്രങ്ങളുമായി വീണ്ടും ഈ നാടിന് വേണ്ടി പോരാട്ടത്തിനിറങ്ങുന്നു…

അക്കൂട്ടത്തില്‍ ഒരാളാണ് ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ അജേഷ് പോള്‍ . ഈ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ മാസ്ക്ക് ധരിക്കാതെ വന്നത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഒരു അക്രമി കരിങ്കല്ലിന് അജേഷ് പോളിന്‍റെ തലക്കടിച്ചതില്‍ പരിക്ക് പറ്റി സീരിയസ് കണ്ടീഷനില്‍ എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ഉണ്ട് . കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ കഴിഞ്ഞ് പാതിഓര്‍മ്മ ശക്തിയില്‍ വീഢിയോ കോളില്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന അജേഷിന്‍റെ വീഢിയോ കണ്ണീരോടെയല്ലാതെ ഒരാള്‍ക്കും കാണാനാവില്ല. 🙁 

മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം . എന്നാലെ ഈ നാട്ടിലെ ഇത്തരം കാഴ്ചകള്‍ കാണൂ …… 🙁 

 

Jeneesh Cheraampilly

 

Leave a Reply