ആറാട്ടിന് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ ബി.ഉണ്ണികൃഷ്ണൻ, ഒപ്പം തിരക്കഥാകൃത്ത് ഉദയകൃഷ്ണയും

മോഹൻലാലിനെ നായകനാക്കി ആറാട്ട് എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കിയതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുമായി പ്രമുഖ സംവിധായകനായ ബി.ഉണ്ണികൃഷ്ണൻ ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം പൃഥ്വിരാജ്,മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങളെ നായകന്മാരാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടിലുയുള്ള ബി.ഉണ്ണികൃഷ്ണൻ പുതിയ മോഹൻലാൽ ചിത്രം ആറാട്ട് ഒരുക്കുന്നതിന്റെ തിരക്കിലാണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായി ആറാട്ട് ഇതിനോടകം ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചാവിഷയമായ ചിത്രമാണ്. റിലീസ് പ്രതിസന്ധി തുടരുന്ന ഈ ചിത്രത്തിനു വേണ്ടിആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരിക്കും കേന്ദ്രകഥാപാത്രമായി എത്തുക എന്ന് റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിട്ടുള്ളത്. 2010-ൽ പുറത്തിറങ്ങിയ ‘പ്രമാണി’യാണ് ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രം. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും പുതിയ ചിത്രത്തിനായി കൈകോർക്കുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്.അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു മാസ്സ് ചിത്രം തന്നെ ഏവർക്കും പ്രതീക്ഷിക്കാവുന്നതാണ്. സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്ന ക്ലബ് ഹൗസിലെ പുതിയ ചർച്ചയ്ക്കിടയിൽ ആണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പുതിയ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിംഗ്, കാറ്റഗറി, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ വരുംദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply