പുരുഷാധിപത്യത്തിന് എതിരായ ചിത്രങ്ങൾ, അതിനെതിരെ വിരൽ ചൂണ്ടുകയാണ് നാല് സംവിധായകരും !! രാജേഷ് നാരായണന്റെ കുറിപ്പ് വൈറൽ
1 min read

പുരുഷാധിപത്യത്തിന് എതിരായ ചിത്രങ്ങൾ, അതിനെതിരെ വിരൽ ചൂണ്ടുകയാണ് നാല് സംവിധായകരും !! രാജേഷ് നാരായണന്റെ കുറിപ്പ് വൈറൽ

സമീപകാലത്തെ മലയാളസിനിമയിൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങൾ പുരുഷാധിപത്യത്തെ തുറന്നു വിമർശിക്കുന്നുണ്ട്. ഈ ചിത്രങ്ങളിലെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് രാജേഷ് നാരായണൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. വളരെ ദീർഘമായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “ഒറ്റമുറി വെളിച്ചവും മാലാഖയായ കെട്ട്യോളും മഹത്തായ ഭാരതീയ അടുക്കളയും പിന്നെ ബിരിയാണിയും. രാജേഷ് നാരായണൻ, ആരൊക്കെ ഏതൊക്കെ രീതിയിൽ മറച്ചു പിടിക്കാൻ ശ്രമിച്ചാലും, പുരുഷാധിപത്യത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് നമുക്കു ചുറ്റിലുമുള്ളത് എന്നതാണ് യാഥാർത്ഥ്യം. കിടപ്പറയിൽ തുടങ്ങി അടുക്കളയും കടന്ന് അരങ്ങിലും വാഴുന്ന ആധിപത്യം, അതിന് ഇരയാകുന്നവർക്കു പോലും തിരിച്ചറിയാത്ത വിധത്തിൽ, ശീലമായി ആചാരമായി മനുഷ്യമനസ്സുകളിൽ വേരൂന്നിയിട്ടുണ്ട്. ഈ ആധിപത്യത്തിന് നേരെയുള്ള പോരാട്ടം ‘ആദ്യം എവിടെ തുടങ്ങണം’ എന്ന ചോദ്യം നിർത്ഥകമാണ്. ഒന്നു നേരായാക്കിയതിനുശേഷം തുടങ്ങേണ്ടതല്ല മറ്റൊന്ന്; എല്ലാം ഒരേ സമയം ചെറുക്കപ്പെടേണ്ടതും നീതിയുക്തമാക്കപ്പെടേണ്ടതുമാണ്. വിവാഹബന്ധത്തിലെ ബലാ.ത്സംഗ.ത്തിന് നിയമപരമായി സാധുതയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. നിയമപരമായി സ്വതന്ത്ര വ്യക്തിത്വമായി സ്ത്രീയെ കാണാതിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴിൽ 1860ൽ തയ്യാറാക്കിയ IPCയുടെ കരടിൽ നിന്നും നമ്മൾ ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല. ബ.ലാത്സം.ഗത്തെ നിർവ്വചിക്കുന്ന IPC സെക്ഷൻ 37 5ലെ Exception 2 വിവാഹത്തിലെ ലൈ.ഗികാ.തിക്രമങ്ങൾക്ക് മൗനാനുവാദം നൽകുന്നതാണ്.

സാമൂഹിക-സാമ്പത്തിക സ്ഥിതി ഭേദമെന്യെ 15നും 45നും ഇടയിൽ പ്രായയുള്ള വിവാഹിതരായ ഭാരതീയ സ്ത്രീകളിൽ 3ൽ 2ഭാഗവും മർ.ദ്ദനങ്ങൾക്കും നിർബന്ധപൂർവ്വമുള്ള ലൈ.ഗിംക.വേഴ്.ചക്കും ഇരയായിട്ടുണ്ട് എന്നാണ് UN Population Fund സൂചിപ്പിക്കുന്നത്. 5ൽ 1 പുരുഷന്മാരും തങ്ങളുടെ പങ്കാളിയെ നിർബന്ധിത ലൈ.ഗിംക.വേഴ്ച.ക്ക് ഇരയാക്കിയിട്ടുണ്ടെന്ന് 2011ലെ International Men and Gender Equality സർവ്വെ ചൂണ്ടിക്കാട്ടുമ്പോഴും, 104 രാജ്യങ്ങൾ വിഹാത്തിലെ ബലാ.ത്സംഗ.ത്തെ ക്രിമിനൽ കുറ്റമായി നിയമനിർമ്മാണം നടത്തിയിരിക്കുമ്പോഴും അതിൻ്റെ ഭാഗമാകാതെ മാറി നിൽക്കുകയാണ് നമ്മുടെ മഹത്തായ ഭാരതം. വിവാഹിതർ അവിവാഹിതർ എന്നിങ്ങനെ സ്ത്രീകളെ രണ്ടായി തിരിക്കുന്നതിലൂടെ, ഭരണഘടനയുടെ ആർട്ടിക്കിൾ 14ൽ പറയുന്ന തുല്യമായ അവകാശത്തെയും;

ആരോഗ്യം, സ്വകാര്യത, സുരക്ഷിതമായ ജീവിത സൗകര്യം, സുരക്ഷിതമായ ചുറ്റുപാട് എന്നിവ ഉറപ്പാക്കുന്ന ആർട്ടിക്കിൾ 21നെയും മാത്രമല്ല സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുകയും ബ.ലാത്സം.ഗമെന്ന മനുഷത്വരഹിതമായ പ്രവർത്തിയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുകയും ചെയ്യേണ്ട സെക്ഷൻ 375ൻ്റെ സത്തയെ തന്നെയും ലംഘിക്കുന്നതാണ് അതേ സെക്ഷൻ്റെ Exception 2. മുംബൈയിൽ പൊതുജന ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Sneha, Dilaasa മുതലായ NGOകളുടെ റിപ്പോർട്ടുകളും പുറത്തുകൊണ്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള പീഢ.നങ്ങളുടെ കഥകളാണ്. പക്ഷെ, ആ കേസുകളെല്ലാം പോലീസ് രജിസ്റ്റർ ചെയ്യുന്നത് ഗാർഹിക പീ.ഢനത്തി.നെതിരെയുള്ള സെക്ഷൻ 377ന് കീഴിലാണ്.

വീടിനകത്തും പുറത്തും ആ നീതി ഉറപ്പു വരുത്തേണ്ടത് ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ട്, നീതി നടപ്പാക്കപ്പെടേണ്ട ഒരു കാര്യത്തിലേക്ക്, വിവാഹബന്ധങ്ങളിലെ ലൈ.ഗിംകത.യിലുള്ള പുരുഷമേധാവിത്തത്തിലേക്ക്, വിരൽ ചൂണ്ടുകയാണ് നാല് സംവിധായകരും അതിൻ്റെ പിന്നണിയിലുള്ളവരും നാലു സിനിമകളിലൂടെ.രാഹുൽ റിജി നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം പറയുന്നത് ഹൈറേഞ്ചിലെ ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ലയ സമാനമായ ഒരു വീട്ടിലേക്ക് ചന്ദ്രൻ (ദീപക് പറമ്പോൽ) എന്ന ഇലക്ട്രീഷൻ്റെ ഭാര്യയായി വരുന്ന സുധ(വിനിത കോശി) ആ ഒറ്റമുറിയിലെ സ്വകാര്യതയില്ലായ്മയിലും കിടക്കപ്പായിലും നേരിടുന്ന യാതനകളാണ്. തൻ്റെ മഹത്തായ കണ്ടുപിടുത്തമായി ചന്ദ്രൻ കരുതുന്ന അണക്കാൻ സമ്മതിക്കാത്ത ആ വെളിച്ചത്തിൽ ഒരു തുണി കർട്ടൻ മാത്രം വാതിലായുള്ള മുറിയിൽ അയാളുടെ ലൈ.ഗിംക പരാക്രമങ്ങൾക്ക് അവൾ ഇരയാകുന്നു. ആ കർട്ടനപ്പുറത്തു കിടക്കുന്ന അമ്മായിയമ്മയും ഭർത്താവിൻ്റെ അമ്മയും അറിയാതിരിക്കാനായി അവൾ തൻ്റെ വേദനകൾ കടിച്ചമർത്തുന്നു. താനനുഭിവച്ച യാതനകൾക്ക് സുധ പ്രതികാരം ചെയ്യുന്നത്, ഒരു അപകടസമയത്തെ നിഷ്ക്കരുണമുള്ള നിഷ്ക്രിയത്തിലൂടെയാണ്.

അജി പീറ്റർ തങ്കം കഥയും തിരക്കഥയുമെഴുതി നിസ്സാം ബഷീർ സംവിധാനം ചെയ്ത കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന സിനിമ പറയുന്നതും വിവാഹ ജീവിത്തിൽ നടക്കുന്ന ബ.ലാത്സം.ഗത്തെക്കുറിച്ചാണ്. ഒറ്റമുറി വെളിച്ചത്തിലെ ചന്ദ്രൻ, എല്ലാ അർത്ഥത്തിലും പുരുഷമേധാവിത്തത്തെ അഭിമാനമായി കൊണ്ടു നടക്കുന്ന ആളാണെങ്കിൽ, ഈ സിനിമയിലെ സ്ലീവാച്ചൻ (ആസിഫ് അലി) പുരുഷമേധാവിത്ത ചിന്തകളൊന്നും ഉള്ള ആളല്ല; തനിക്ക് ചുറ്റുളുള്ള പ്രകൃതിയേയും മനുഷ്യരേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു നിഷ്ക്കളങ്കനാണ്. ചെറുപ്പം മുതലേ അമ്മയോടും സഹോദരിമാരോടുമൊപ്പം മാത്രയായി ജീവിച്ചു വന്ന സ്ലീവാച്ചന് തൻ്റെ ഭാര്യയായ റിൻസിയോട് (വീണ നന്ദകുമാർ) ഏങ്ങിനെയാണ് ലൈ.ഗിം.ക ബന്ധത്തിൽ ഏർപ്പെടുകയെന്ന ഉത്കണ്ഠയും ധൈര്യമില്ലായ്മയുമാണ് വിവാഹം കഴിഞ്ഞ നാളുമുതൽ ഉള്ളത്. അവളോടൊപ്പം കിടക്ക പങ്കിടുന്നത് എങ്ങിനെ ഒഴിവാക്കാമെന്നാണ് ആ നാളുകളിൽ അയാൾ ചിന്തിക്കുന്നത്. ഒടുവിൽ തൻ്റെ സുഹൃത്തുക്കളിൽ നിന്ന് പൗരുഷമെങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് കേട്ടറിഞ്ഞ്, മദ്യലഹരിയിൽ തൻ്റെ ഭാര്യയായ റിൻസിയെ ബലാ.ത്സംഗത്തിന് ഇരയാക്കുകയാണ് സ്ലീവാച്ചൻ ചെയ്യുന്നത്.

റിൻസി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതോടെ അവളെയോർത്ത് സഹതപിക്കുമ്പോഴും അയാളെ എങ്ങിനെ കേസിൽ നിന്നും ഒഴിവാക്കിയെടുക്കാമെന്നാണ് അയാളോടടുത്ത സമൂഹം സ്ത്രീ പുരുഷ ഭേദമെന്യേ ചിന്തിക്കുന്നത്. കുടുംബാഗങ്ങളുടേയും സമൂഹത്തിൻ്റേയും മുന്നിൽ അപഹാസ്യനായി മാറുന്ന സ്ലീവാച്ചൻ, തൻ്റെ അയൽവാസി കൂടിയായ തൊഴിലാളിയുടെ ഉപദേശം കേട്ട് തനിക്കു ചുറ്റുമുള്ള പ്രകൃതിയിലേക്ക് നോക്കുകയാണ്. ലൈഗിംകതയുടെ സൗന്ദര്യമെന്തെന്ന് അയാൾ പ്രകൃതിയിൽ നിന്ന് ഉൾക്കൊള്ളുകയാണ്. പക്ഷെ, ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയിട്ടും, ശരീരത്തിലെ മുറിവുകൾ ഉണങ്ങിയെങ്കിലും മനസ്സിനേറ്റ മുറിവുണങ്ങാത്ത റിൻസി സ്ലീവാച്ചനൊനുമൊത്ത് ഇനിയും ജീവിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലെത്തുന്നു. എങ്കിലും അയാളിലെ സ്നേഹവും നന്മയും അവൾ കാണാതിരിക്കുന്നില്ല. സ്ലീവാച്ചനൊപ്പം തൻ്റെ വീട്ടിലെത്തിയ അവൾ, അന്ന് അയാളോട് അവിടെ കഴിയാൻ പറയുന്നു. തൻ്റെ വീടുനൽകുന്ന സുരക്ഷിത ബോധത്തിൽ, തൻ്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിൽ പശ്ചാത്തപിക്കുന്ന, പ്രകൃതിയിൽ നിന്നും ലൈ.ഗിക.തയുടെ മനോഹാരിത ഉൾക്കൊണ്ട സ്ലീവാച്ചനുമായി അവൾ ലൈ.ഗിം.ക ബന്ധത്തിലേർപ്പെടുന്നു. പോൺസിനിമകളും തുണ്ടുപുസ്തകങ്ങളും ലൈ.ഗിക വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗങ്ങളായി മാറിയ ഒരു സമൂഹത്തിൽ, ലൈ.ഗിംക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമെന്തെന്നും അത് പഠനമുറികളിലെ യാന്ത്രിക രീതികൾക്കപ്പുറം എത്രമാത്രം നൈസർഗ്ഗികമാകണമെന്നും ഈ ചിത്രം ഒരു ചൂണ്ടുവിരൽ ഉയർത്തുന്നു.

ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലഭിനയിച്ച The Great Indian Kitchen (മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ പറയാൻ ശ്രമിച്ചത് പുരുഷമേധാവിത്തത്തിൻ്റെ പല തലങ്ങളെ കുറിച്ചാണ്. അടിമുടി പുരുഷാധിപത്യത്തിലൂന്നിയ ജീവിതക്രമത്തിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പേരില്ലാത്ത ഭർത്താവ്. വിദേശത്ത് ലിബറലായ ജീവിത സാഹചര്യങ്ങളിൽ വളർന്ന നിമിഷ സജയൻ്റെ കഥാപാത്രമായ പേരില്ലാത്ത ഭാര്യ, പുരുഷാധിപത്യം കൊടികുത്തി വാഴുന്ന വീട്ടിലേക്ക് കടന്നു വരുന്നത് തൻ്റെ സ്വപ്നങ്ങളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കയറ്റിയിട്ടല്ല; അവയെ നെഞ്ചോട് ചേർത്തുവച്ചു കൊണ്ടാണ്. തീൻമേശയിൽ തുടങ്ങി സർവ്വ കാര്യങ്ങളിലും യോജിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായിട്ടും, ആ വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം അപഹസിക്കപ്പെടുന്നതിനാൽ അവയുമായി പൊരുത്തപ്പെടാനാണ് പിന്നീട് അവൾ ശ്രമിക്കുന്നത്.

സ്വന്തം ലൈ.ഗിംക സംതൃപ്തി മാത്രം നോക്കി തന്നെ പ്രാപിക്കുന്ന ഭർത്താവിനോട്, എനിക്ക് വേദനിക്കുന്നുണ്ട്, അൽപം ഫോർപ്ലേ ആയിക്കൂടെ എന്ന് തുറന്ന് പറയുന്ന അവളോട് അപ്പോൾ ഫോർപ്ലേയെക്കുറിച്ചൊക്കെ അറിയാം, അതിന് എനിക്ക് കൂടെ തോന്നണ്ടെ എന്നാണ് അയാൾ കൊടുക്കുന്ന മറുപടി. ലൈ.ഗിം.ക വേഴ്ചയിൽ തൻ്റെ പങ്കാളിക്കു ലഭിക്കുന്ന ആനന്ദമെന്ത് എന്ന കരുതലോ ഇല്ല, വേദനയെപ്പോലും അയാൾക്ക് കാണാനാകുന്നില്ല. അപ്പോഴെല്ലാം അയാളെ നയിക്കുന്നത് ഭാര്യയുടെ ചോദ്യങ്ങളെ, അവളുന്നയിക്കുന്ന പ്രശ്നങ്ങളെ അംഗീകരിക്കുന്നതിലുള്ള ദുരഭിമാനമാണ്. ഈ ആധിപത്യങ്ങൾക്ക് മുകളിൽ, ആചാരപരമായ പുരുഷാധിപത്യങ്ങൾ കൂടി പ്രയോഗിക്കപ്പെടുമ്പോൾ അവൾക്ക് നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്നു. അതുവരെ സഹിച്ച അപമാനങ്ങൾ, അവഗണനകൾ, അടിച്ചമർത്തലുകൾ ഇവയെക്കെതിരെയുള്ള പ്രതിഷേധം ഒരു പാത്രം അഴുക്കുവെള്ളമായി തിരശ്ശീലക്കപ്പുറത്തും ഇപ്പുറത്തുമുള്ള ചിലരുടെയൊക്കെ മുഖത്തുതന്നെ പതിക്കുന്നു. എന്നിട്ടും ദുരഭിമാനം വിട്ടുപോകാത്തവർ, സംവിധായകനേയും അഭിനേതാക്കളേയും മാത്രമല്ല ആ സിനിമയെക്കുറിച്ച് നല്ലതു പറഞ്ഞവരേയും പച്ചത്തെ.റികൾ ചേർത്ത് പുരുഷാധിപത്യത്തിൻ്റെ മര്യാദകൾ പഠിപ്പിക്കുന്നു.

മഹത്തായ ഭാരതീയ അടുക്കളയിലെ അഴുക്കു വെള്ളം മുഖത്ത് തെറിച്ച അതേ ആളുകളെ തന്നെയാണ് സജിൻ ബാബു ഖദീജയെക്കൊണ്ട് (കനി കുസൃതി) ബിരിയാണി വച്ച് തീറ്റിപ്പിക്കുന്നത്. ഏതൊരു മനുഷ്യൻ്റേയും ഉള്ളിൽ നോവുണർത്തുന്ന പ്രമേയവും അവതരണവുമാണ് ബിരിയാണിയുടേത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കദീജ എന്ന മുസ്ലിം സ്ത്രീയുടെ ജീവിതത്തെ കേന്ദ്ര ബിന്ദുവാക്കി നിർത്തി, മതം എങ്ങനെയാണ് ഒരു സ്ത്രീയുടെ ഗാർഹിക-സാമൂഹിക- ലൈംഗിക ജീവിതങ്ങളിൽ ഇടപ്പെടുന്നത് എന്ന് ഈ സിനിമ പറയുന്നു. പൗരോഹിത്യം, മുത്തലാഖ്, ഭീ.കരവാദം എന്നിങ്ങനെ ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളെയും ബഹുസ്വരതയോടെ അവതരിപ്പിക്കാൻ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഏച്ചുകെട്ടലുകളായാണ് ആ രംഗങ്ങളൊക്കെ അനുഭവപ്പെട്ടതെങ്കിലും ആത്യന്തികമായി ഇതിൻ്റെയെല്ലാം അവസാന ഇരകൾ സ്ത്രീകൾ തന്നെയെന്ന രാഷ്ട്രീയത്തിന് അടിവരയിടാൻ സജിൻ ബാബുവിന് കഴിയുന്നുണ്ട്.

യാതൊരു വികാരങ്ങളുമില്ലാതെ മലർന്ന് കിടക്കുന്ന കദീജയെ ഭർത്താവ് നസീർ (തോന്നയ്ക്കൽ ജയചന്ദ്രൻ) ഭോ.ഗിക്കുന്ന രംഗത്തോടെയാണ് ബിരിയാണി ആരംഭിക്കുന്നത്. അതുണ്ടാക്കുന്ന അപകർഷതാബോധത്തിൽ നിന്നും രക്ഷനേടാൻ ഉയരുന്ന ബാങ്ക് വിളിയെ ആശ്രയിക്കുകയാണ് നസീർ. ലൈ.ഗികമായി അവളെ തൃപ്തിപ്പെടുത്താനുള്ള അയാളുടെ കഴിവില്ലായ്മയെ അവളുടെ കഴപ്പായി ചിത്രീകരിച്ച്‌ വിജയിക്കാൻ ശ്രമിക്കുകയാണയാൾ. അയാളുടെ ജൽപ്പനങ്ങൾക്ക് ചുട്ട മറുപടി കൊടുത്തുകൊണ്ടാണ് കദീജ എണീറ്റു പോകുന്നതും നിസ്ക്കാരത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതും. ലൈ.ഗിംക അസംതൃപ്തി ഇത്ര തുറന്ന് വ്യക്തമാക്കുന്ന രംഗങ്ങൾ മലയാള സിനിമയിൽ മുൻപുണ്ടായിട്ടുണ്ടോ എന്നറിയില്ല. കദീജയുടെ ജീവിതത്തിലുടനീളം ആ അസംതൃപ്തി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. (ആ അസംതൃപ്തി വെളിവാക്കുന്ന ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കുന്നു.

ആദ്യരംഗത്ത് തൻ്റെ ലൈ.ഗി.കാനുഭൂതിക്ക് മൂർച്ച കൂട്ടാൻ അവൾ ആശ്രയിക്കുന്നത് തൻ്റെ മാറിടത്തെയാണ്. പിന്നീട് വളരെ പ്രതീക്ഷകളോടെ അവൾ തൻ്റെ താമസസ്ഥലത്തേക്ക് ലൈ.ഗിംക ബന്ധത്തിന് ക്ഷണിക്കുന്ന ചായക്കടക്കാരനു മുമ്പിൽ അവൾ അനാവൃതമാക്കുന്ന മാറിടത്തെ സ്പർശിക്കുകപോലും ചെയ്യാതെ ഒരു പന്നിയെപോലെ അവളുടെ ശരീരത്തെ ഉപയോഗിക്കുക മാത്രമാണയാൾ.) തൻ്റെ സഹോദരൻ്റെ തിരോധാനം മാറ്റിമറിക്കുന്ന കദീജയുടെ പിന്നിടുള്ള ജീവിതം സാമൂഹികവും സാമ്പത്തികവുമായ യാതനകളുടേതു കൂടിയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അവൾ, തൻ്റെ ജീവിതം മാറ്റിമറിച്ചവരോടുള്ള പ്രതികാരമായി അവർക്ക് ബിരിയാണി ഒരുക്കിയപ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് ആശ്വാസമായി തണലായി ഒപ്പം നടക്കാനെത്തിയ മുഹമ്മദ് ബിജിലായിയെ (സുർജിത്ത്) കൂടിയാണ്. ഭർത്താവായിരുന്ന നസീറിൻ്റെ മേലെ കയറിയിരുന്ന് ഭോഗിച്ച് ആനന്ദനിർവൃതി നേടുന്ന ഭ്രമാത്കതയിൽ,പുരുഷാധിപത്യ സമൂഹത്തോടും മതസാമൂഹിക സംവിധാനങ്ങളോടും പ്രതിഷേധിച്ചാണ് കദീജ അവസാനശ്വാസം വലിക്കുന്നത്.

റിൻസിമാരുടെ മാപ്പാക്കൽകൊണ്ടും അടുക്കളയിലെ അഴുക്കുവെള്ളംകൊണ്ടും കദീജമാരുടെ ബിരിയാണികൊണ്ടും ദാമ്പത്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ലൈം.ഗിക ജീവിതത്തിലും നിങ്ങൾ പുലർത്തുന്ന പുരുഷമേധാവിത്തം തിരിച്ചറിയാനാവുന്നില്ല എങ്കിൽ, തിരിച്ചറിഞ്ഞിട്ടും തിരുത്താനാവുന്നില്ല എങ്കിൽ, ഈ രാജ്യം നിയമനിർമ്മാണത്തിലൂടെ അവരുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എങ്കിൽ, അവശ്യഘട്ടത്തിൽ നിഷ്ക്രിയരായി നോക്കി നിന്ന് സ്വന്തം ജീവിതത്തിലേക്ക് സുധമാർ നടന്നു നീങ്ങും. ഓർമ്മയിരിക്കട്ടെ!”

Leave a Reply