ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ നേടിയ മോഹന്‍ലാലിന്റെ 4 പണം വാരിപ്പടങ്ങള്‍; എട്ടാമതായി കെജിഎഫ്
1 min read

ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ നേടിയ മോഹന്‍ലാലിന്റെ 4 പണം വാരിപ്പടങ്ങള്‍; എട്ടാമതായി കെജിഎഫ്

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റര്‍ ടു തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്ത് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ 700 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോര്‍ഡ് തകര്‍ത്താണ് കെ ജി എഫ് രണ്ടിന്റെ കുതിപ്പ്.

കേരള ബോക്‌സ് ഓഫീസിലും ചിത്രം വലിയ റെക്കോര്‍ഡ് ആണ് നേടിയത്. ഇതിനോടകം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 40 കോടി നേടി എന്ന റിപ്പോര്‍ട്ട്. കേരള ബോക്‌സ് ഓഫീസില്‍ 40 കോടി നേടുന്ന 8 മതെ ചിത്രം ആണ് kgf. ഇതിനുമുന്‍പ് 40 കോടിയും 40 കോടിക്ക് മുകളിലും നേടിയ ചിത്രങ്ങള്‍ ഇവയൊക്കെ ആണ്; കായംകുളം കൊച്ചു ഉണ്ണി , പ്രേമം , ബാഹുബലി , ദൃശ്യം , ഭീഷ്മ പര്‍വ്വം , ലൂസിഫര്‍ ,പുലിമുരുകന്‍. ഇതില്‍ തന്നെ 4 ചിത്രങ്ങള്‍ മോഹന്‍ലാലിന്റേതാണ്.

കേരള ബോക്‌സ് ഓഫീസില്‍ 74 .50 കോടി രൂപ ആണ് കളക്ഷന്‍ നേടിയത്. എന്നാല്‍ kgf എന്ന ചിത്രം ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതകള്‍ ഏറെ ആണ്. എന്നാല്‍ മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രം ആയ ലൂസിഫറിന്റെ കണക്കുകള്‍ മറികടക്കുമോ എന്ന ചര്‍ച്ചയിലാണ് സിനിമാ ലോകം. വരും ദിവസങ്ങളിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ kgf കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ കെ ജി എഫ് ചാപ്റ്റര്‍ ടു ഏഴാമത് എത്തിയിരിക്കുകയാണ്. രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ആണ് കെ ജി എഫിന് മുമ്പ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം വന്‍ ചലനം സൃഷ്ടിച്ചത്. മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ ആര്‍ ആര്‍ ആര്‍ ഇതുവരെ നേടിയത് 1091.9 കോടി രൂപയാണ്. കെ ജി എഫിന്റെ ഹിന്ദി പതിപ്പ് മാത്രം തിയറ്ററുകളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 250 കോടി സ്വന്തമാക്കി. സാധാരണ ഒരു കന്നഡ ചിത്രമായി പദ്ധതിയിട്ട സിനിമയാണ് ഇന്ന് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ചെറിയ ചിത്രമായി ഒരുക്കാനിരുന്ന ചിത്രം പിന്നീടാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. ചിത്രം ഈ ഒരു വിധത്തില്‍ വരാനുള്ളതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാവായ വിജയ് കിരഗണ്ടൂരിനും നായകന്‍ യഷിനുമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

ചിത്രത്തില്‍ യാഷിനു പുറമേ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്സ്, ടി എസ് നാഗഭരണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 2 ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തെ അപേക്ഷിച്ച് വന്‍ വിജയം കൊയ്യുകയാണ് രണ്ടാം ഭാഗം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളായാണ് ചിത്രം എത്തിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയായിരുന്നു. ചിത്രം വൈകാതെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്.