“എല്ലാ തെന്നിന്ത്യൻ നടന്മാർക്കും മോഹൻലാൽ സാറിനെ ഇഷ്ടം” : അല്ലു അർജ്ജുൻ പറയുന്നു
1 min read

“എല്ലാ തെന്നിന്ത്യൻ നടന്മാർക്കും മോഹൻലാൽ സാറിനെ ഇഷ്ടം” : അല്ലു അർജ്ജുൻ പറയുന്നു

ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിനേതാക്കളേയും സിനിമയേയും നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ മികച്ച ആരാധകരുള്ള ഒരു താരമാണ് അല്ലു അര്‍ജുന്‍. റീമേക്ക് സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളാണ്.

താരത്തിന്റെ സിനിമാ പ്രമോഷന്‍ കാര്യങ്ങള്‍ക്ക് അല്ലു കേരളത്തില്‍ എത്താറുമുണ്ട്. അങ്ങനെ വന്നപ്പോള്‍ താരം മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ ക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മോഹന്‍ലാല്‍ എന്ന നടനെ ആരാധിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അന്യ ഭാഷാ ചിത്രങ്ങളിലെ താരങ്ങള്‍ വരെ മോഹന്‍ലാല്‍ എന്ന നടനെ വളരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്. അല്ലു അര്‍ജുന്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടന്‍ പോലും തെന്നിന്ത്യയില്‍ ഉണ്ടാകില്ലെന്നും കുട്ടികാലം മുതല്‍ കാണുന്ന സൂപ്പര്‍ താരമാണ് അദ്ദേഹമെന്നും അല്ലു പറയുന്നു.

മോഹന്‍ലാല്‍ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യന്‍ നടന്‍ പോലും ഉണ്ടാകില്ല. നമ്മള്‍ എല്ലാവരും ഇവരെ കണ്ടാണ് വളര്‍ന്നത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഇവരായിരുന്നു ഞാന്‍ കണ്ടിരുന്ന സൂപ്പര്‍സ്റ്റാറുകള്‍. അതിനാല്‍ തന്നെ അവരെ ഇഷ്ടപെടാതിരിക്കാന്‍ കാരണമില്ലെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. പുഷ്പ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അല്ലു ഇക്കാര്യം പറഞ്ഞിരുന്നത്. പുഷ്പ എന്ന ചിത്രത്തിലെ ആക്ഷന്‍ സ്വീ്ക്കന്‍സ് കേരളത്തില്‍ എടുക്കാനായിരുന്നു പ്ലാന്‍ ചെയ്തതെന്നും രണ്ട് തവണയും കോവിഡ് കാരണം ആ പ്ലാന്‍ കാന്‍സല്‍ ചെയ്യേണ്ടി വന്നുവെന്നും ഞാന്‍ അത് ശരിക്കും മിസ്സ് ചെയ്‌തെന്നും അല്ലു വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

അതേസമയം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ നിരവധിയാണ്. ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ചിത്രം ഡയറക്ട് ആയി ഒടിടി റിലീസായാണ് എത്തുക. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബറോസ്, മോണ്‍സ്റ്റര്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.