340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ
1 min read

340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ

ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിമിർപ്പിലാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ലോകം ക്രിസ്തുമസ് ആയി കൊണ്ടാടുന്നത്. ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നുണ്ട് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം ഇപ്പോൾ എല്ലായിടത്തും ഒരുപോലെ എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേറ്റും ക്രിസ്തുമസ് ട്രീ അടക്കമുള്ള അലങ്കാരങ്ങൾ നിർവഹിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പരസ്പരം പുതുക്കിയും എല്ലാം ചെയ്ത് സ്നേഹത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനുള്ള അവസരമായാണ്‌ ഈ നാളുകൾ ലോകം കാണുന്നത്. ക്രിസ്തുമസ് ദിവസത്തിന് മറ്റൊരു പ്രത്യേകതയുണ്ട് എന്ന് പറഞ്ഞ് ഒരു പ്രേക്ഷകൻ സിനിഫൈൽ ഗ്രൂപ്പിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമയിലെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാൽ സിനിമയിലേക്ക് ആദ്യമായി രംഗപ്രവേശം ചെയ്തത് ക്രിസ്തുമസിനാണ് എന്നാണ് പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്.

1978ലെ ക്രിസ്തുമസ് ദിനത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ട് എന്നാണ് പ്രേക്ഷകൻ കുറിപ്പിലൂടെ പറയുന്നത്. ഒന്ന് യേശു ദേവൻ ജനിച്ചു, രണ്ട് മോഹൻലാൽ എന്ന അതികായൻ സിനിമയിൽ എത്തി, പ്രേക്ഷകൻ കുറിച്ചു. മോഹൻലാൽ ആദ്യമായി വെള്ളിത്തിരയിൽ അഭിനയിച്ച സിനിമ തിരനോട്ടം 1978ൽ ക്രിസ്തുമസ് സമയത്താണ് റിലീസ് ചെയ്തത്. മോഹൻലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. കൂട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് മോഹൻലാൽ ഈ സിനിമയിൽ വേഷമിട്ടത്. പക്ഷെ സെൻസർ ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഈ ചിത്രം കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയില്ല. പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വരേണ്ടിവന്നു മോഹൻലാൽ എന്ന നടനെ ലോകം അറിയാൻ. നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായി ആ ഫാസിൽ സിനിമയിൽ മോഹൻലാൽ തകർത്താടി.

മോഹൻലാൽ എന്ന നടൻ പിന്നീട് ഒരു സൂപ്പർ താരമായി. 340 ലധികം സിനിമകളിലൂടെ മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ താനാരാണെന്ന് തെളിയിച്ച വലിയ അതുല്യ നടനായി മോഹൻലാൽ മാറി. ദേശീയ – സംസ്ഥാന – ഫിലിം ഫെയർ പുരസ്കാരങ്ങൾ ഒരുപാട് തവണ അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി ക്ലബ്ബും 100 കോടി ക്ലബും എന്തെന്ന് പരിചയപ്പെടുത്തിയ അതുല്യ താരമാണ് മോഹൻലാൽ. വലിയ ഹൈപ്പിൽ ഒരു മോഹൻലാൽ സിനിമ വന്ന് പ്രേക്ഷകരോട് നീതിപുലർത്തിയാൽ ഇന്നും ഏത് വലിയ റെക്കോർഡും മലയാള സിനിമയ്ക്ക് കീഴ്പ്പെടുത്താൻ ആകും എന്നാണ് വിശ്വാസം. മാസ്റ്റർ ക്രാഫ്റ്റ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടേതടക്കം ഒരുപാട് സിനിമകളാണ് മോഹൻലാലിന്റെതായി മലയാള സിനിമ 2023ൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയും സ്ഥാനം പിടിച്ചിട്ടുണ്ട്.

പ്രേക്ഷകന്റെ പോസ്റ്റ്‌ ഇങ്ങനെ.. 

ക്ലിഷേ ആണ് എങ്കിലും പറയാതെ വയ്യ..

1978 ലെ ക്രിസ്മസ് ദിനത്തിന് രണ്ട് പ്രതേകതകൾ ഉണ്ട്….

ഒന്ന് യേശു ദേവൻ ജനിച്ചു

രണ്ട് മോഹൻലാൽ എന്ന അതികയൻ സിനിമയിൽ എത്തി

Rest is History 💥

• 340 + Movies

• 5 National Awards

• 9 Kerala State Film Awards

• 9 Filmfare Awards

• Most No of Industry Hits

• 2 100 Cr+ Club

• Most No of Record Opening

• Most No of Fans Show Records

• Man Who Still Hold Final records in domestic & international market

• Many milestone records from big screen to mini screen (TRP) Many of them are still unbroken

• Only actor who have amazing fan base that can achieve record breaking opening even on hartal days 🔥

❤️💎 The pride of mollywood complete 44 years in industry.

News Summary : Christmas & Mohanlal.