“കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി” : മോഹൻലാൽ
1 min read

“കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി” : മോഹൻലാൽ


മലയാളത്തിന്റെ അഭിമാനമായ രണ്ടു നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയെന്ന മാസ്മരിക ലോകത്ത് ആരാധകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ ഇരുവർക്കും ഉള്ള കഴിവ് വളരെ വലുതാണ്. ഏതൊരു നടനെയും സംബന്ധിച്ച് നോക്കുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും മാതൃകകൾ ആക്കാനാണ് എപ്പോഴും ശ്രമിക്കുന്നത് അത് അവരുടെ സിനിമയെന്ന പ്രൊഫഷനോടുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്. സിനിമയിൽ അഭിനയിച്ചാൽ ഒരിക്കലും മടുക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. സിനിമയെന്ന മേഖലയിൽ ഇരുവരുടെയും സംഭവനകൾ അത്രയേറെ വലുതാണ്.

സിനിമ മേഖലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ മോഹൻലാലും മമ്മൂട്ടിയും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. മമ്മൂട്ടി മോഹൻലാലിനെ ലാലു എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത് അതു പോലെ തന്നെ മോഹൻലാൽ എന്നാണ് മമ്മൂട്ടിയെ അഭിസംബോധന ചെയ്യുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി സഹോദര ബന്ധമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏതൊരു ഇന്റർവ്യൂ എടുത്താലും സെലിബ്രിറ്റി കല്യാണം എടുത്താലും ഇരുവരും ഒന്നിച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാക്കുന്നത് മോഹൻലാലിന്റെ ഒരു പഴയ കാല ഇന്റർവ്യൂവിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങൾ

“കേരളം എന്നൊരു രാജ്യം ഉണ്ടെന്നും അവിടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര മണ്ഡലം ഉണ്ടെന്നും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും അറിയിച്ച വളരെ വളരെയേറെ ശ്രദ്ധ നേടിയ ഒരു കലാകാരനെ കുറിച്ച് എനിക്ക് പറയാനുള്ളത് കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി. കാരണം രണ്ടു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്ത മറ്റൊരു നടൻ ഉണ്ടോ എന്ന് എനിക്ക് സംശയമാണ് ” എന്നാണ് മോഹൻലാൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.