” ലാൽ സർ പറഞ്ഞിട്ടും മീന അത് സമ്മതിച്ചില്ല, അത് പക്ഷെ അവരുടെ കുറ്റമല്ല” – മീനയെക്കുറിച്ച് ജിത്തു ജോസഫ്
1 min read

” ലാൽ സർ പറഞ്ഞിട്ടും മീന അത് സമ്മതിച്ചില്ല, അത് പക്ഷെ അവരുടെ കുറ്റമല്ല” – മീനയെക്കുറിച്ച് ജിത്തു ജോസഫ്

 

ജിത്തു ജോസഫ് ഒരുക്കിയ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഒരു അത്ഭുതമായിരുന്നു ദൃശ്യം എന്ന ചിത്രം. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരെല്ലാം തന്നെ ഈ ചിത്രം ഏറ്റെടുത്തിരുന്നത്. മികച്ച ആരാധക വൃന്ദത്തെ സ്വന്തമാക്കുവാനും ഈ സിനിമയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഒരു പോരായ്മയായി പ്രേക്ഷകർ കണ്ട കാര്യം മീന എന്ന നടിയുടെ മേക്കപ്പ് മാത്രമായിരുന്നു. ഈ ചിത്രത്തിൽ മേക്കപ്പ് കൂടി പോയില്ലേ എന്നും ഒരു നാട്ടിൻപുറത്തുകാരിയായ വീട്ടമ്മയ്ക്ക് ഇത്രത്തോളം മേക്കപ്പ് ഉണ്ടാകുമോ എന്നും ഒക്കെ ആയിരുന്നു കൂടുതൽ ആളുകളും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ആ സമയത്ത് ഇതിനെക്കുറിച്ച് ജിത്തു ജോസഫ് തന്നെ തുടർന്ന് പറയുകയും ചെയ്തിരുന്നു.

സംഘർഷം അനുഭവിക്കുന്ന ഒരു വീട്ടമ്മ ഇത്രത്തോളം ഒരുങ്ങി വീട്ടിൽ നിൽക്കുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു ചില ആളുകൾ പറഞ്ഞിരുന്നത്. ഒരു സ്വാഭാവികത ചിത്രത്തിൽ ഉണ്ടായിരുന്നില്ല. സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർക്ക് അത്ര ഇഷ്ടം ആയിരുന്നില്ല എന്നതാണ് സത്യം. മാച്ചിംഗ് സാരിയും ബ്ലൗസും കളർ ചെയ്ത മുടിയും ഒക്കെ മീനയുടെ പോരായ്മയാണ് എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആരെയും കുറ്റം പറയാൻ ആകില്ല എന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. മേക്കപ്പ് കുറയ്ക്കാൻ മീനയോട് പറഞ്ഞതാണ്, കുറ്റം പറയുകയല്ല അവരുടെ കുഴപ്പവും അല്ല. ഞാൻ ഇത് പറഞ്ഞിട്ട് അവർക്കത് മനസ്സിലാക്കാൻ സാധിച്ചില്ല. പിന്നെ സിനിമ ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടു പോകാനും നമുക്ക് സാധിക്കില്ലല്ലോ. എനിക്ക് അങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല. ഒരാർട്ടിസ്റ്റിനോട്‌ എനിക്ക് വഴക്ക് ഇടാൻ സാധിക്കില്ല. അവർ പെർഫോം ചെയ്യേണ്ടവരാണ്.

അതുകൊണ്ടു തന്നെ അവരെ കൂടുതൽ കംഫർട്ടബിൾ ആക്കി നിർത്തുകയാണ് വേണ്ടത്. നിങ്ങൾ ഇപ്പോൾ കണ്ടതിനേക്കാൾ കൂടുതൽ ആയിരുന്നു അത്. അതിലും കുറച്ചതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ കണ്ടതിലും കൂടുതൽ ആയിരുന്നു അന്ന് അവരുടെ മേക്കപ്പ് എന്ന് ആണ് പറയുന്നത്. ഞാനും ലാൽ സാറും പറഞ്ഞതാണ്. പക്ഷേ യാതൊരു മാറ്റവും ഉണ്ടായില്ല. ലാൽ സാറുമായി ഞാൻ ആദ്യമായി വർക്ക് ചെയ്യുന്ന സമയവും. അതുകൊണ്ടു തന്നെ സെറ്റിൽ ഒരു പ്രശ്നമുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതുമാണ് സത്യം. അവരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുകയാണെങ്കിൽ ഷൂട്ടിംഗ് നടന്നില്ലെങ്കിലോ എന്നൊക്കെ ആയിരുന്നു ഞാൻ അപ്പോൾ ചിന്തിച്ചിരുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അങ്ങനെയല്ലേ ചിന്തിക്കേണ്ടിയിരുന്നത്. ഇന്നാണെങ്കിൽ ചിലപ്പോൾ ഞാൻ അങ്ങനെ ചിന്തിക്കില്ല എന്നും പറയുന്നുണ്ടായിരുന്നു ജിത്തു ജോസഫ്.