ലോകസുന്ദരിയും വലിയ നടിയും ഒക്കെയാണെങ്കിലും വീട്ടിൽ ഐശ്വര്യയുടെ സ്ഥാനം ഏറ്റവും പുറകിലാണ് എന്ന് ജയാ ബച്ചൻ
1 min read

ലോകസുന്ദരിയും വലിയ നടിയും ഒക്കെയാണെങ്കിലും വീട്ടിൽ ഐശ്വര്യയുടെ സ്ഥാനം ഏറ്റവും പുറകിലാണ് എന്ന് ജയാ ബച്ചൻ

ലോകസുന്ദരി എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ഐശ്വര്യ റായിയുടെ തന്നെ ആയിരിക്കും. ഇന്ത്യൻ സിനിമയിൽ ഐശ്വര്യയെക്കാളും വലിയൊരു സുന്ദരിയെ ആരും കണ്ടിട്ടില്ല എന്നതാണ് സത്യം. ഐശ്വര്യറായ് കഴിഞ്ഞ ദിവസമായിരുന്നു തന്റെ 49 ആം പിറന്നാൾ ആഘോഷിച്ചത്. 49 ൽ നിൽക്കുമ്പോഴും നടിയുടെ സൗന്ദര്യത്തിന് ഒട്ടും തെളിമ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഐശ്വര്യയെ സുന്ദരിയായി തന്നെയാണ് കാണാൻ സാധിക്കുന്നത്. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരികെ എത്തുകയായിരുന്നു ഐശ്വര്യ ചെയ്തത്. ഐശ്വര്യയുടെ സൗന്ദര്യവും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.

താരങ്ങളുടെ കുടുംബത്തിലേക്കായിരുന്നു ഐശ്വര്യ റായിയുടെ വരവ്. അമിതാഭ് ബച്ചന്റെ മരുമകളായി അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചൻ കുടുംബത്തിലേക്ക് എത്തിയപ്പോൾ ഐശ്വര്യയുടെ ആഢ്യത്വത്തിന് കുറച്ചുകൂടി അഴകേറി എന്നതാണ് സത്യം. ഒരിക്കലും ഒരു ഫിലിം ഫെയർ വേദിയിൽ വച്ച് ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് വാചാലയായിരുന്നു. ഐശ്വര്യയും അഭിഷേകും ഉള്ള വിവാഹം നടക്കുന്നതിന് മുൻപൊരിക്കൽ ആയിരുന്നു ഐശ്വര്യയെ കുറിച്ച് ജയ സംസാരിച്ചിരുന്നത്. ഞാൻ വീണ്ടും ഒരു അമ്മായിയമ്മയാവാൻ പോവുകയാണ്. മഹത്തായ മൂല്യങ്ങൾ ഉള്ള അഭിമാനിയായ മനോഹരമായ പുഞ്ചിരിയുള്ള ഒരു പെൺകുട്ടിയുടെ. നിന്നെ ഞാൻ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയാണ്.

ഐ ലവ് യു എന്നായിരുന്നു അന്ന് ഐശ്വര്യയെ കുറിച്ച് പറഞ്ഞിരുന്നത്. ആ സമയത്ത് ഭാവി അമ്മായിയമ്മയുടെ അഭിമാനം നിറയുന്ന വാക്കുകളൊക്കെ കേട്ട് ഐശ്വര്യ അഭിഷേകിന് അരികിൽ ഇരിക്കുകയായിരുന്നു. പിന്നീട് ഒരുക്കൽ കോഫി വിത്ത് കരളിൽ വച്ചു ഐശ്വര്യയെ കുറിച്ച് ജയ ബച്ചൻ സംസാരിച്ചിരുന്നു. അവതാരകനായ കരൺ ജോഹാർ ഐശ്വര്യയും അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പരോക്ഷമായ തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയപ്പോൾ ആയിരുന്നു ഇങ്ങനെ ജയ ബച്ചൻ സംസാരിച്ചത്. നിങ്ങളുടെ മകൻ ഒരാളെ കണ്ടെത്തിയതായി കേൾക്കുന്നു എന്നായിരുന്നു പരാമർശം. പിന്നാലെ ജയാ ബച്ചൻ സംസാരിച്ചു ഞാൻ അവളെ എന്നും ഇഷ്ടപ്പെട്ടിരുന്നു. ഐശ്വര്യ കുടുംബത്തിന് ചേരുന്നവൾ ആണോ എന്നും കരൺ ചോദിച്ചിരുന്നു. അങ്ങനെ തോന്നുന്നു അവൾ വലിയൊരു താരമാണ് പക്ഷേ എന്നിട്ടും ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ അവൾ മുന്നിൽ കയറി നിൽക്കാറില്ല. അവൾ പിന്നിൽ നിൽക്കുന്നു എന്നത് ഒരു നല്ല ഗുണമായിട്ടാണ് ഞാൻ കാണുന്നത്. വെറുതെ സംസാരിക്കില്ല. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കും. മറ്റൊരു നല്ല കാര്യം എന്തെന്നാൽ വളരെ എളുപ്പത്തിൽ അവൾ കുടുംബവുമായി ഇഴുകിച്ചേർന്നു. മാത്രമല്ല ഇതൊരു കുടുംബമാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എങ്ങനെയായിരിക്കണം എന്നൊക്കെ അവൾക്ക് അറിയാം. വളരെ കരുത്തായ സ്ത്രീയാണ് അവൾ. ആത്മാഭിമാനം ഉണ്ട് എന്നാണ് ജയാബച്ചൻ നൽകിയ മറുപടി .