വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും
1 min read

വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും

രക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നായിരുന്നു തിയേറ്ററിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു പറഞ്ഞത്. ആമസോണ്‍ പ്രൈമിലും ചിത്രം ഇറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ മരക്കാര്‍ മൂന്ന് ഭാഷകളില്‍ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ്. ഇത്തവണത്തെ വിഷു കളറാക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാര്‍ ചാനലുകള്‍. ഏപ്രില്‍ 15 വിഷു ദിനത്തില്‍ ഉച്ചയ്ക്ക 2 മണിക്ക് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നു. കൂടാതെ സ്റ്റാര്‍ മാ മൂവീസിലും സ്റ്റാര്‍ വിജയ്‌യിലും ഈ ചിത്രം കാണാം. സ്റ്റാര്‍ മാ മൂവീസില്‍ ഏപ്രില്‍ 15ന് 6.30നും സ്റ്റാര്‍ വിജയ്‌യില്‍ ഏപ്രില്‍ 14ന് 12.30നും ആണ് എത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആകംഷയോടെ കാത്തിരിക്കുകയാണ് വിഷു ദിനത്തില്‍ കുടുംബത്തോടൊപ്പം ചിത്രം കാണുന്നതിനായി.

അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. റിലീസിന് മുന്‍പുള്ള ടിക്കറ്റ് ബുക്കിംങില്‍ നിന്ന് മാത്രം 100 കോടി കളക്ട് ചെയ്തിരുന്നുവെന്ന് ആശീര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് ചിത്രത്തിന് 63 ഇടങ്ങളില്‍ നിന്നായി 26.71 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്ന് ആറിടങ്ങളില്‍ നിന്ന് മാത്രമായി 4.46 ലക്ഷവുമാണ് ആദ്യ ദിനം ലഭിച്ചത് എന്ന് ഫോറം റീല്‍സ് ട്വീറ്റ് ചെയ്യുന്നു. യുഎഇയില്‍ മാത്രം ചിത്രം ആദ്യ ദിനം 2.98 കോടി രൂപയാണ് ‘മരക്കാര്‍’ നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആദ്യ ദിനങ്ങളില്‍ ചിത്രത്തിനെതിരെ മോശം പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നെങ്കിലും പിന്നീട് ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലര്‍ ബോധപൂര്‍വമായ ഡീഗ്രേഡിങ്ങിലൂടെ ഇന്‍ഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹന്‍ലാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷം പറയുകയുണ്ടായി.