“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ
1 min read

“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ

മലയാള സിനിമയിലെ ഒരു കാലത്തും ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്ത ഒരു കാലം പോലും മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങൾ മോളിവുഡിൽ പുറത്തിറങ്ങുന്നതിന് ഈ കൂട്ടുകെട്ട് അങ്ങേയറ്റം സഹായകമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയവയിലധികവും.


1988 ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രം പുറത്തിറങ്ങിയത്. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ലിസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു അത്. മോഹൻലാൽ വിഷ്ണു എന്ന കഥാപാത്രമായി എത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുകയും മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപേ തുടങ്ങിയ കൂട്ടുകെട്ട് ഇന്നും അതേ രീതിയിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ‘മരയ്ക്കാർ’ വരെ മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് വമ്പൻ ഹിറ്റുകളുടെ മാതൃകകളിൽ ഒന്ന് തന്നെയാണ്.


ഈ സാഹചര്യത്തിൽ ഇപ്പോൾ മോഹൻലാൽ എന്ന നടന്റെ സെൻസ് ഓഫ് ഹ്യൂമറും മോഹൻലാൽ എന്ന വ്യക്തിക്ക് നായകനാകാൻ താൻ കണ്ട മാനദണ്ഡവും വ്യക്തമാക്കുകയാണ് പ്രിയദർശൻ. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ ആയിരുന്നു മോഹൻലാൽ തിളങ്ങിയിരുന്നത്. ആ സാഹചര്യത്തിൽ തന്നെ അദ്ദേഹം ഒരു വില്ലൻ വേഷം മാത്രം ചെയ്യേണ്ട ഒരാൾ അല്ലെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങളിൽ കുടുങ്ങി പോകേണ്ട ആൾ അല്ല എന്ന് തനിക്ക് തോന്നിയിരുന്നു എന്ന് പ്രിയദർശൻ വ്യക്തമാക്കുന്നു. അതിന് കാരണം അദ്ദേഹത്തിൻറെ സെൻസ് ഓഫ് ഹ്യൂമർ തന്നെയാണ്. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വളരെയധികം പ്രയാസം ഏറിയ ഒന്നാണ്.


എന്നാൽ മോഹൻലാലിന് അത് പല സാഹചര്യങ്ങളിലും അനായാസം സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം വളരെ ഉയരങ്ങളിലേക്ക് എത്തുമെന്നും നായകനെന്ന പ്രതീതിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകും എന്നും എനിക്ക് വളരെ പണ്ട് തന്നെ തോന്നിയിട്ടുണ്ട് എന്നാണ് പ്രിയദർശൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ വിഷ്ണു എന്ന ചിത്രം താൻ സ്ക്രിപ്റ്റ് ഇല്ലാതെ തയ്യാറാക്കിയതാണ് എന്നും പ്രിയദർശൻ വ്യക്തമാക്കുന്നുണ്ട്. തനിക്ക് വിജയ സിനിമകൾ അധികവും ലഭിച്ചത് കൂടുതലും സെറ്റിൽ വച്ച് എഴുതി ആണെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു.