‘മമ്മൂട്ടിയായാലും അഭിനയിച്ചത് കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും’; സൗബിനെ കുറിച്ച് മമ്മൂട്ടിയുടെ കൗണ്ടർ ഇങ്ങനെ
1 min read

‘മമ്മൂട്ടിയായാലും അഭിനയിച്ചത് കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും’; സൗബിനെ കുറിച്ച് മമ്മൂട്ടിയുടെ കൗണ്ടർ ഇങ്ങനെ

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിയെ പോലെ തന്നെ ആരാധകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത അഭിനയമായിരുന്നു സൗബിൻ്റേത്. സിനിമയുടെ അവസാനം സൗബിനിലൂടെയാണ് കഥ മുന്നോട്ട് പോയത്. പറവ എന്ന സിനിമയിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച സൗബിൻ ഇപ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. സ്വാഭാവികമായ അഭിനയത്തിലൂടെയും തനതായ ശൈലിയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

അസിസ്റ്റൻറ് ഡയറക്ടറായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമിപ്പോൾ നടനായും സംവിധായകനായും നിരവധി പ്രേക്ഷക ഹൃദയങ്ങൾ സ്വന്തമാക്കി. ഓതിരം കടകം എന്ന ദുൽഖർ സൽമാൻ ചിത്രമാണ് അടുത്തതായി സൗബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. അതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയും സൗബിൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ഭീഷ്മപർവത്തിൻ്റെ പ്രമോഷന് വേണ്ടി നൽകിയ ഒരു അഭിമുഖത്തിൽ സൗബിൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് മമ്മൂക്ക തുറന്നു പറയുന്നതാണ് വൈറലായി മാറുന്നത്.

മമ്മൂക്കയെ സംവിധാനം ചെയ്യുമ്പോള്‍ താങ്കൾ ഒരു കോ ആര്‍ടിസ്റ്റ് ആയിരിക്കില്ലല്ലോ, അതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുന്ന വേവ് ആയിരിക്കില്ലല്ലോ എന്ന് അവതാരകൻ സൗബിനോട് ചോദിച്ചു. എന്നാൽ അതിന് മറുപടിയായി, അവന്‍ തനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരുമെന്നും, ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ലെന്നൊക്കെ പറയും ഇല്ലേടാ, എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്.

മാത്രമല്ല അങ്ങനെയല്ല, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞത് തന്നോട് ചൂടാവുമായിരിക്കും എന്നും മമ്മൂട്ടി പറയുന്നുണ്ട്. ‘പുതിയ പിള്ളാരുടെ കാര്യമല്ലേ ഒന്നും പറയാനൊക്കൂല്ല’ എന്നാണ് മമ്മൂട്ടി രസകരമായി പറയുന്നത്. അതുപോലെ തന്നെ ഇയ്യാളെ ഒന്ന് ശരിയാക്കി എടുക്കണമെന്ന് പറഞ്ഞ്, തന്നെ ഡയറക്ട് ചെയ്യാൻ കാത്തിരിക്കുകയാണ് സൗബിൻ എന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇതിനൊന്നും മറുപടി നൽകാതെ നിറഞ്ഞ പുഞ്ചിരി മാത്രമാണ് സൗബിൻ സമ്മാനിച്ചത്.

പറവ എന്ന സിനിമയ്ക്ക് മുൻപേ എഴുതിയ സ്ക്രിപ്റ്റാണ് മമ്മൂട്ടിയെ നായകനാക്കി സൗബിൻ സംവിധാനം ചെയ്യാൻ പോകുന്നത്. അതേസമയം അടുത്ത പടം ദുൽഖർ സൽമാനൊപ്പമാണെന്നും, ദുൽഖർ കഴിഞ്ഞിട്ടേ നമുക്ക് അവസരമുള്ളൂ എന്നും ചിരിച്ചു കൊണ്ട് മമ്മൂട്ടി പറയുന്നു. മാത്രമല്ല ഭീഷ്മപർവ്വം സിനിമയിലെ താരങ്ങൾ ഒന്നിച്ച ഒരു യാത്ര പോകാൻ തയ്യാറെടുക്കുകയാണെന്നും പറയുന്നുണ്ട്. സിബിഐ 5 എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സൗബിൻ വ്യക്തമാക്കുന്നു.