‘സഹോദരിയ്ക്ക് എൻ്റെ  ഭാഷാപ്രയോഗത്തിൽ  വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ
1 min read

‘സഹോദരിയ്ക്ക് എൻ്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ

വിനായകൻ പ്രധാന വേഷത്തിലെത്തിയ ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ രംഗത്ത്.

താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിയ്ക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എനാണ് വിനായകൻ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ

‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍
ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,’

കഴിഞ്ഞ ദിവസമായിരുന്നു ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിൽ ഏറെ വിവാദമായ സ്ത്രീ വിരുദ്ധ പരാമർശം വിനായകൻ നടത്തിയത്. സിനിമയിലെ നായികയായി വേഷമിട്ട നവ്യ നായരും, ചിത്രത്തിൻ്റെ സംവിധായകൻ വി.കെ. പ്രകാശും ഇരിക്കുന്ന അതെ വേദിയിൽ വെച്ചു തന്നെയായിരുന്നു വിനായകൻ്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശം.  ഇത്രയും മോശമായ രീതിയിൽ സ്ത്രീകൾക്ക്ക് നേരേ ആരോപണം ഉയർന്നിട്ടും, നവ്യയും,സംവിധായകൻ പ്രകാശും ഉൾപ്പടെയുള്ളവർ വേദിയിലിരുന്നു കൊണ്ട് മൗനം പാലിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.  മീ ടൂ ആരോപണങ്ങളെക്കുറിച്ചും തൻ്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ സംസാരിച്ചത്.

വിവാദമായ വിനായകൻ്റെ സ്ത്രീ വിരുദ്ധ പരാമർശം

”എൻ്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിയ്ക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും” ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകൻ ഉന്നയിച്ച ചോദ്യം.  മീ ടൂ എന്നതിൻ്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ തൻ്റെ മുൻപിലിരുന്ന മാധ്യമപ്രവര്‍ത്തകയോട് ചോദ്യം ഉന്നയിച്ചിരുന്നു.