‘എന്തുകൊണ്ട് മലയാളം നടന്മാർ മാത്രം ഇങ്ങനെ?’ : SS രാജമൗലി അത്ഭുതത്തോടെ പറയുന്നു
1 min read

‘എന്തുകൊണ്ട് മലയാളം നടന്മാർ മാത്രം ഇങ്ങനെ?’ : SS രാജമൗലി അത്ഭുതത്തോടെ പറയുന്നു

ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിനു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ആർ ആർ ആർ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാംചരൻ തേജ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവഗൺ തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പേർളി മാണിയുടെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്. മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് ചിലതൊക്കെ പഠിക്കാനുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത്. ജോലി ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരു സിനിമ ഇൻഡസ്ട്രി ഏതാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ഇൻഡസ്ട്രി എന്ന നിലയിൽ സിനിമയെ വേർതിരിച്ചു കാണുന്നില്ലെന്നും, പല ഇൻഡസ്ട്രികളിൽ നിന്നും പലതും പഠിക്കണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും രാജമൗലി മറുപടി നൽകി. പല ഇൻഡസ്ട്രികളിൽ നിന്നും സിനിമയുടെ പല ഭാഗങ്ങളും താൻ പഠിക്കാൻ ആഗ്രഹിക്കുന്നു. അത്തരത്തിൽ മലയാളം ഇൻഡസ്ട്രിയിൽ നിന്ന്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ജൂനിയർ ആക്ടേഴ്‌സിനെ കൈകാര്യം ചെയ്യുന്നത് വളരെ പ്രൊഫഷണലായിട്ടാണെന്നും അതാണ് തനിക്ക് പഠിക്കേണ്ടതെന്നും രാജമൗലി പറയുന്നു.

ജൂനിയർ ആക്ടർസാകാൻ ഇവരൊന്നും ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും, എന്നാൽ വളരെയധികം പെർഫെക്റ്റായിട്ടാണ് അവർ അഭിനയിക്കുന്നതെന്നും രാജമൗലി വ്യക്തമാക്കുന്നുണ്ട്. അത് ഒരു ചെറിയ കാര്യമല്ല. തീർച്ചയായും മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് പഠിക്കേണ്ട കാര്യം തന്നെയാണ് അതെന്ന് രാജമൗലി തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ മലയാളി സിനിമ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നത് തന്നെയാണ്.

അതേസമയം ആർ ആർ ആർ സിനിമയ്ക്ക് ആദ്യ ദിവസം തന്നെ വളരെ നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഡി. വി. വി. ദനായ്യയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എം. എം. കീരവാണിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതവുമായി സാമ്യമുള്ള കഥയാണ് ആർ ആർ ആർ. ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, കൊറിയൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.