‘മമ്മൂട്ടി ഹോളിവുഡിലേക്ക്’; പ്രമുഖ ചലച്ചിത്രകാരൻ വെളിപ്പെടുത്തുന്നു

സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ ടി കെ രാജീവ് കുമാർ. മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി കൊണ്ടുള്ള ഹോളിവുഡ് സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളകൗമുദി ഫ്ലാഷ് മൂവീസിനു നൽകിയ അഭിമുഖത്തിൽ താൻ അയച്ചു കൊടുത്ത സ്റ്റോറിലൈൻ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞതായി ടി.കെ രാജീവ് കുമാർ വെളിപ്പെടുത്തിയത്. ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയാണിതെന്നും,ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തിൽ മാത്രമേ ആ ചിത്രം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും രാജീവ് കുമാർ പറഞ്ഞു. താൻ പണ്ട് നടത്തിയ ഒരു ജർമൻ യാത്രക്കിടയിൽ വച്ചാണ് തനിക്കാ സബ്ജക്റ്റ് കിട്ടിയതെന്നും അന്ന് അവിടെ താമസിക്കുമ്പോൾ നടന്ന ഒരു യഥാർത്ഥ സംഭവമായിരുന്നു ഈ കഥയുടെ പ്രചോദനമെന്നും ഈ ജർമൻ യാത്രക്കിടയിൽ വെച്ചാണ് പ്രാണികളുടെ കടിയേക്കുന്നതും സുഖമില്ലാതാവുന്നതുംമെന്നും സംവിധായകൻ വ്യക്തമാക്കി.

ഈ ചിത്രത്തിൽ മമ്മൂട്ടിക്ക്, മാഹി പോലൊരു സ്ഥലത്തുനിന്ന് വിദേശത്തേക്ക് പോയി അവിടെ സ്ഥിര താമസമാക്കിയ ഒരു കഥാപാത്രമായാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് വളരെ വ്യത്യസ്തമോ, ചലഞ്ചിങ്ങോ ആയിട്ടുള്ള കഥാപാത്രം കൊടുക്കണമെന്നും തനിക്കും അതിൽ എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിക്കണമെന്നും നിർബന്ധമുണ്ടായിരുന്നുവെന്ന് രാജീവ് കുമാർ വ്യക്തമാക്കി. മമ്മൂട്ടി സാറിനോടോ എന്റെ അടുത്ത സുഹൃത്തായ മോഹൻലാൽ സാറിനോടോ ഒരു കഥ പറയുമ്പോൾ അവർ ഇതുവരെ ചെയ്യാത്ത കഥയോ കഥാപാത്രമോ ആയിരിക്കണം. “അവരെ പോലെയുള്ള നടന്മാരെ വെച്ച് എന്തെങ്കിലും ഒരു സിനിമ ചെയ്യാൻ പറ്റില്ലല്ലോ” എന്നും രാജീവ് കുമാർ പറഞ്ഞു. ഒരു ഹോളിവുഡ് അഭിനേത്രി ആയിരിക്കും ചിത്രത്തിലെ നായിക. പലരുമായും സംസാരിക്കുന്നുണ്ടെന്നും തന്നെ സംബന്ധിച്ച് വളരെ കൊതിപ്പിക്കുന്ന ഒരു പ്രോജക്ട് ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Posts

Leave a Reply