എനിക്ക് ‘പൃഥ്വിരാജ്’ എന്ന് അച്ഛൻ പേരിട്ടതിൽ ഒരു കാരണമുണ്ട്
1 min read

എനിക്ക് ‘പൃഥ്വിരാജ്’ എന്ന് അച്ഛൻ പേരിട്ടതിൽ ഒരു കാരണമുണ്ട്

സൂപ്പർ താരങ്ങൾക്കു ശേഷം മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിത്വിരാജ്. 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിലേക്ക് വരുന്നത്. കരിയർ തുടക്കകാലത്ത് പ്രിത്വിരാജ് എന്ന പേര് വളരെ ചർച്ചയായിരുന്നു. കൈരളി ചാനലിലെ ഒരു അഭിമുഖത്തിലാണ് തന്റെ അച്ഛൻ തനിക് പ്രിത്വിരാജ് എന്ന് പേരിടാൻ എന്താണ് കാരണം എന്നു തുറന്നു പറയുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു,ഇന്ദ്രജിത്ത്, പ്രിത്വിരാജ് എന്നുള്ള പേരുകൾ ഒക്കെ കുറച്ചു റയറാണ് അച്ഛൻ പേരിട്ട സമയത്ത് അത്ര ദീർഘ വീക്ഷണമുണ്ടായിരുന്നോ എന്നാണ് ചോദിച്ചത്.’അച്ചന്റെ ലോജിക് വളരെ സിമ്പിൾ ആയിരുന്നു അച്ഛൻ സ്കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നു ചോദിച്ചാൽ ഏത് സുകുമാരൻ എന്ന് ചോദിക്കുമായിരുന്നു. ക്ലാസ്സ്‌ എടുത്തു പറയണമായിരുന്നു.

‘തന്റെ അച്ഛന്റെ കാലത്ത്, സുകുമാരനെ അന്വേഷിച്ചു വന്നാൽ ഏതു സുകുമാരൻ എന്ന് ചോദിക്കുമായിരുന്നു. പക്ഷേ തന്റെ മക്കളുടെ കാര്യത്തിൽ അത് സംഭവിക്കരുത് എന്ന തീരുമാനമാണ് വ്യത്യസ്തമായ പേരുകൾ തിരഞ്ഞെടുക്കാൻ’ കാരണമായത്. ‘പൃഥ്വിരാജ്’ ‘ഇന്ദ്രജിത്ത് ‘എന്ന പേരുകൾ ഇടാൻ കാരണം ഇതായിരുന്നു. താൻ സിനിമയിൽ വന്നശേഷം , നോർത്തിന്ത്യൻ പേരാണെന്നും, പലരും പേരുമാറ്റാൻ ആവശ്യപെടുകയും ചെയ്തിരുന്നു.തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അതിനു പ്രത്യേക കാരണം ഉണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഇന്നിപ്പോൾ ഇതൊരു മലയാളി പേരായി എന്നും അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.പ്രിത്വിരാജ് എന്ന പേരുപോലെ തന്നെ ഇന്ദ്രജിത്ത് എന്ന പേരും ഒന്ന് ശ്രദ്ധിക്കപെടുന്ന പേരാണ്. ജേഷ്ഠനായ ഇന്ദ്രജിത്തും ചലച്ചിത്ര രംഗത്ത് സജീവമാണ്. മീശമാധവൻ, ചാന്തുപൊട്ട്, കൽക്കട്ടാ ന്യൂസ്, ത്രീ ഇഡിയറ്റ്സ്, ഹലാൽ ലൗ സ്റ്റോറി എന്നീ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ക്ലാസ്മേറ്റ്സ്, ടിയാൻ, സിറ്റി ഓഫ് ഗോഡ്, ലൂസിഫർ എന്നീ ചിത്രങ്ങളിലും ഇരുവരും ചേർന്നഭിനയിച്ചിട്ടുമുണ്ട്.

Leave a Reply