ഹോളിവുഡിലെ മികച്ച നടന്മാരെ ‘ഹോളിവുഡ് മമ്മൂട്ടി’ എന്നാണ് വിശേഷിപ്പിക്കേണ്ടത്; സത്യരാജ്
1 min read

ഹോളിവുഡിലെ മികച്ച നടന്മാരെ ‘ഹോളിവുഡ് മമ്മൂട്ടി’ എന്നാണ് വിശേഷിപ്പിക്കേണ്ടത്; സത്യരാജ്

സൗത്തിന്ത്യയിൽ നിന്നും സൂപ്പർ സ്റ്റാറുകളുടെ പട്ടികയിൽ ഒരുകാലത്ത് എണ്ണപ്പെടുകയും പിന്നീട് ഇന്ത്യയിലെ മുഴുവൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായി മാറുകയും ചെയ്ത നടനാണ് സത്യരാജ്.  മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെക്കുറിച്ച് വാചാലനാവുകയാണ് തെന്നിന്ത്യൻ താരം സത്യരാജ്. ഫ്ലാഷ് മൂവീസിൽ പങ്കുവെച്ച കുറിപ്പിലാണ് സത്യരാജ് വെളിപ്പെടുത്തിയത്. അഭിനേതാവെന്ന നിലയിൽ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാർ എന്നായിരുന്നു നടൻ പറഞ്ഞത്. കൂടാതെ ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നും സത്യരാജ് വ്യക്തമാക്കി. എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും ഞാൻ കണ്ടിട്ടുണ്ട് .പക്ഷേ മമ്മൂട്ടി സർ ചെയ്തത് പോലെയുള്ള വ്യത്യസ്ത വേഷങ്ങൾ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല. ഹോളിവുഡിലെ മികച്ച നടന്മാരെ ‘ഹോളിവുഡ് മമ്മൂട്ടി’ എന്നാണ് വിശേഷിപ്പിക്കേണ്ടത്. മൂന്ന് നാഷണൽ അവാർഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തകൾക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹം. ഞാൻ മമ്മൂട്ടി സാറിൻറെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകൻ കൂടിയാണ് എന്നും സത്യരാജ് വെളിപ്പെടുത്തി.

‘കൊടുംഗൾ ഇല്ലാത്ത കോലങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സത്യരാജ്, മലയാളത്തിലെ മമ്മൂട്ടി സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഹിറ്റ്ലർ ഉൾപ്പെടെയുള്ള ചിത്രത്തിൽ നായക വേഷത്തിലും സത്യരാജ് തിളങ്ങി. മമ്മൂക്കയുമായി വർഷങ്ങൾ നീണ്ട സൗഹൃദമാണ് നടനുള്ളത്. നായകനായും ,സഹനടനായും, വില്ലൻ കഥാപാത്രമായും നിരവധി ചിത്രത്തിൽ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലെ റീമേക്കിലും സത്യരാജാണ് നായക വേഷം അവതരിപ്പിച്ചത്. ഈ സിനിമയുടെ സമയത്താണ് താൻ മമ്മൂട്ടിയെ പരിചയപ്പെടുന്നത് എന്നും സത്യരാജ് പറഞ്ഞു.

Leave a Reply