2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാനും,നിത്യ മേനോനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ബാംഗ്ലൂർ ഡെയ്‌സിൽ ദുൽഖറും നിത്യാമേനോനും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ മേനോൻ ഫഹദിന്റെ നായികയായിരുന്നു. കൂടാതെ 100 ഡേയ്‌സ് ഓഫ് ലവ്, ഓക്കേ കണ്മണി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ജോഡികളായിരുന്നു ഇവർ. ഇരുവരുടെയും ഇടയിലെ ഒരു സ്ക്രീൻ കെമിസ്ട്രി വിസ്മയകരമായിരുന്നു. അത് കൂടാതെ തങ്ങൾക്കിടയിൽ ഒരു സുഹൃത്ത് ബന്ധമുണ്ടെന്നും നിത്യാമേനോൻ പറഞ്ഞിരുന്നു. ഇരുവരുടെയും ചിത്രങ്ങളിൽ വലിയ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ഓക്കേ കണ്മണി’. 2015 ൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിനു ശേഷം മദിരാശിയിലെ കണ്മണിയായി മാറികഴിഞ്ഞിരുന്നു ദുൽഖർ. ഇരുവരുടെയും മികച്ച കൂട്ടുകെട്ടിനു നേരെ നിരവധി വാർത്തകളും നിലനിന്നിരുന്നു.
ഒക്കെ കണ്മണി ചിത്രത്തിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചാനൽ അഭിമുഖത്തിൽ അവതാരകൻ നൽകിയ ചോദ്യത്തിന് മറുപടിയായി നിത്യ മേനോൻ പറഞ്ഞത് ഇങ്ങനെ. ദുൽഖറുമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം, മറുപടിയായി നിത്യ മേനോൻ നൽകിയത് ‘വെറുതെ വളച്ചൊടിക്കേണ്ട ദുൽഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ട്. ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ആളുകളിൽ ഒരാളാണ് ദുൽഖർ’എന്നായിരുന്നു മറുപടി. അന്നത്തെ നിത്യമേനോന്റെ വാക്കുകൾ ഇന്നും തിളങ്ങി തന്നെ നില്കുന്നു എന്നതാണ്. തനിക്കു കിട്ടിയതിൽ വെച്ച് മികച്ച ഒരു കഥാപാത്രത്തെയാണ് മണിരതണം നൽകിയത് എന്നും പറഞ്ഞിരുന്നു. പ്രണയ കഥയായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.