ആഷിക് അബുവും മോഹൻലാലും ഒന്നിക്കുന്നു?? പ്രതീക്ഷയോടെ ആരാധകർ
1 min read

ആഷിക് അബുവും മോഹൻലാലും ഒന്നിക്കുന്നു?? പ്രതീക്ഷയോടെ ആരാധകർ

പ്രശസ്ത നിർമതാവ് സന്തോഷ്‌ ടി കുരുവിള തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോ കണ്ട് ഏറെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ പുതുതലമുറയിലെ സംവിധായകരിൽ ഏറ്റവും പ്രമുഖനായ ആഷിക് അബു സൂപ്പർ താരം മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ. ചിത്രത്തിൽ ടോവിനോ തോമസ്,സൗബിൻ ഷാഹിർ എന്നിവരും ഭാഗമാവുന്നു. തന്റെ കരിയറിലാദ്യമായി മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ആഷിക് അബു ഒരു ചിത്രം എടുക്കാൻ പോവുകയാണ് എന്നതാണ് സൂചന. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് അങ്ങനെ ഒരു സൂചന പ്രേക്ഷകർക്ക് നൽകിയത്. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്,സൗബിൻ ഷാഹിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഇദ്ദേഹം ഈ സൂചന നൽകിയത്. ‘ഇതെല്ലാം ഒരിക്കൽ കൂടി സംഭവിക്കുമ്പോൾ. ഉടനെ പ്രതീക്ഷിക്കുന്നു’. എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വാർത്തകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ആഷിക് അബു ഇപ്പോൾ ഒന്നിലധികം ചിത്രങ്ങളുടെ പണിപ്പുരയിലാണ്. ടോവിനോ തോമസ് നായകനായ ‘നാരദൻ’ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ ടീം ഒന്നിക്കുന്ന ‘നീലവെളിച്ചം’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആഷിക് അബു ചിത്രങ്ങൾ,കൂടാതെ മാതാവ് എന്ന നിലയിലും മികച്ച ചിത്രങ്ങൾ നൽകിയ ആഷിക് അബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഹർഷദ് ഒരുക്കാൻ പോകുന്ന ‘ഹാഗർ’ വിനായകൻ ഒരുക്കാൻ പോകുന്ന ‘പാർട്ടി’എന്ന് ചിത്രങ്ങളും.

Leave a Reply