സുരേഷ് ഗോപി വ്രതമെടുത്തിരുന്നു; ആ സമയത്താണ് മഞ്ജു വാര്യർക്ക് ചിക്കൻപോക്സ് വരുന്നത്, ഓർമ്മയിൽ ബൽറാം!
1 min read

സുരേഷ് ഗോപി വ്രതമെടുത്തിരുന്നു; ആ സമയത്താണ് മഞ്ജു വാര്യർക്ക് ചിക്കൻപോക്സ് വരുന്നത്, ഓർമ്മയിൽ ബൽറാം!

ജയരാജിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കളിയാട്ടം’. ലോക പ്രശസ്തനായ വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കി കൊണ്ടാണ് ജയരാജ്‌ കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. കഥയും തിരക്കഥയും ഒരുക്കിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ഇപ്പോഴിതാ തിരക്കഥ പിറന്ന പശ്ചാത്തലം വ്യക്തമാക്കുകയാണ് തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ. ‘ജയരാജിന്റ് ദേശാടനം എന്ന ചിത്രം ഒരുങ്ങുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിനായി തിരക്കഥയെഴുതാൻ തുടങ്ങിയിരുന്നു. പക്ഷേ പല പല കാരണങ്ങൾ കൊണ്ട് പ്രോജക്ടുകൾ നീണ്ടുപോയി. ദേശാടനം കഴിഞ്ഞപ്പോൾ ജയരാജ് പറഞ്ഞു നമ്മുടെ പ്രോജക്ട് ആരംഭിക്കാമെന്ന് അങ്ങനെയാണ് കളിയാട്ടം എന്നതിലേക്ക് എത്തിപ്പെടുന്നതെന്നും പറഞ്ഞു. തെയ്യം കെട്ടുന്നവർക്ക് ഓരോ ദേശം സംബന്ധിച്ച് അവകാശമുണ്ട്. ഈയൊരു പ്രമേയം ഒഥല്ലയുമായി ചേർത്ത് തിരക്കഥയെഴുതാം എന്ന് താൻ പറഞ്ഞപ്പോൾ ജയരാജിനും സന്തോഷമായി അങ്ങനെയാണ് കളിയാട്ടം എന്ന സിനിമയുടെ എഴുത്തിന്റെ തുടക്കമെന്നും അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ വടക്കൻ കേരളത്തിലെ സംസാരരീതി ആയിരുന്നു ആദ്യം സിനിമയിലേക്ക് കൊണ്ടുവന്നിരുന്നത് എന്നും. എന്നാൽ അതിൽ ചില അഭിപ്രായങ്ങൾ ഉയർന്നു വന്നതോടെ തിരക്കഥ മാറ്റിയെഴുതാൻ അദ്ദേഹം പറഞ്ഞു.

നായകനെയും നായികയെയും ഫിക്സ് ചെയ്ത ശേഷം ലാൽ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം മുരളിയെയാണ് കണ്ടത്. എന്നാൽ ഇതുപോലെയുള്ള വേഷം അദ്ദേഹം മുൻപും ചെയ്തിരുന്നതിനാൽ പിന്നീടാണ് ലാലിനെ ജയരാജ് കണ്ടെത്തിയതെന്നും ബൽറാം പറഞ്ഞു. കളിയാട്ടം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം ഒരു നേട്ടവും ഉണ്ടാക്കി തന്നില്ല എന്നും പറഞ്ഞു. പയ്യന്നൂരിൽ വച്ചായിരുന്നു ചിത്രീകരണം തീരുമാനിച്ചിരുന്നത് എന്നാൽ ആ സമയത്ത് മഞ്ജുവാര്യർക്ക് ചിക്കൻപൊക്സ് ആയതുകൊണ്ട് ചിത്രീകരണം കുറച്ചു നീണ്ടുപോയി. ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ് ഗോപി വ്രതത്തിൽ ആയിരുന്നു. തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് അവരുടെ രീതിയൊക്കെ അഭ്യസിച്ചത് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സിനിമാക്കാരിൽ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമാണ് എന്നും അദ്ദേഹം പറയുന്നു.

Leave a Reply