ആദ്യമായി മമ്മൂട്ടിയും പാർവതിയും ഒരു സിനിമ പോസ്റ്ററിൽ, ‘പുഴു’വിന്റെ പോസ്റ്റർ വൈറലാകുന്നു മമ്മൂട്ടിയുടെ പുതിയ ഡിപിയും
1 min read

ആദ്യമായി മമ്മൂട്ടിയും പാർവതിയും ഒരു സിനിമ പോസ്റ്ററിൽ, ‘പുഴു’വിന്റെ പോസ്റ്റർ വൈറലാകുന്നു മമ്മൂട്ടിയുടെ പുതിയ ഡിപിയും

മലയാള സിനിമാ ലോകത്തെ മറ്റെല്ലാ സൂപ്പർതാരങ്ങളെയും അപേക്ഷിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെ ആരാധകരും എല്ലാ സിനിമാ പ്രേമികളും ഒരേപോലെ പാടി പുകഴ്ത്തുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. എങ്കിലും ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇത്തരത്തിൽ വൈറലാകുന്ന ഓരോ ചിത്രത്തിലും ഉള്ളത്. ഇപ്പോഴിതാ ഇന്ന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് അദ്ദേഹം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പ്രൊഫൈൽ പിക്ചറും മറ്റൊന്ന് അദ്ദേഹം നായകനായി അഭിനയിക്കുന്ന ‘പുഴു’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും ആണ്. കഴിഞ്ഞദിവസമാണ് മമ്മൂട്ടി കൈയിൽ തോക്കേന്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. പോസ്റ്ററിലെ നടി പാർവതി തിരുവോത്തിന്റെ സാന്നിധ്യമാണ് മറ്റൊരു ആകർഷണ ഘടകം. മമ്മൂട്ടിയും പാർവതിയും തിരുവോണം ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് പുഴുവിനുള്ളത്.ഇതോടെ ആദ്യമായി മമ്മൂട്ടിയും പാർവ്വതി തിരുവോത്തും ഒരു സിനിമാ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.നവാഗതയായ റത്തീനയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി ഒരു വനിത സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാണവും വിതരണവും ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് നിർവഹിക്കുന്നത്. മമ്മൂട്ടിയും പാർവതിയും കൂടാതെ ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി താരങ്ങളും അണിനിരക്കുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥയൊരുക്കിയ ഹർഷാദ് ആണ് പുഴുവിന്റെയും കഥ രചിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ആരാധകരെ നിരാശപ്പെടുത്തിയില്ല എന്ന് തന്നെയാണ് ഏവരും കരുതുന്നത്.

Leave a Reply