“ദുൽഖർ അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്” പൃഥ്വിരാജ് സുകുമാരൻ മനസ്സുതുറക്കുന്നു
1 min read

“ദുൽഖർ അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്” പൃഥ്വിരാജ് സുകുമാരൻ മനസ്സുതുറക്കുന്നു

മലയാളസിനിമയിൽ സൂപ്പർതാരമായ നിലകൊള്ളുന്ന നടൻ പൃഥ്വിരാജ് ഒരു താരപുത്രൻ എന്ന വിശേഷണത്തിന് അത്രമേൽ പ്രാധാന്യം കൊടുത്തിട്ടില്ല. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ സുകുമാരന്റെ മകൻ എന്ന ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ പൃഥ്വിരാജിനെ സ്മരിക്കാറുണ്ടെങ്കിലും മറ്റ് താരപുത്രന്മാരുടെ പോലെ അത് കൂടുതലായും ആഘോഷിക്കപ്പെടാറില്ല. എന്നാൽ അച്ഛനോടുള്ള തന്റെ സ്നേഹവും പുതിയ കാലത്ത് അദ്ദേഹത്തെ ഓർമ്മിക്കാറുള്ളതിനെക്കുറിച്ചും പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കാലങ്ങൾ എത്ര കഴിഞ്ഞിട്ടും അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് താൻ ആഗ്രഹിക്കാറുണ്ട് എന്നും ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ അച്ഛനായ മമ്മൂട്ടിക്ക് ഓരോ ഗിഫ്റ്റുകൾ വാങ്ങി കൊടുക്കുമ്പോൾ തനിക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന് ഓർക്കാറുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ജീവിതത്തിലെ വലിയൊരു നഷ്ടമായി അച്ഛനിന്നും തുടരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. വലിയ താരമായി വളർന്നു നിൽക്കുന്ന ഈ അവസരത്തിൽ താങ്കളുടെ പിതാവ് ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ത് പറയുമായിരുന്നു എന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.

പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ; “എന്റെ ജീവിതത്തിലെ ഏറ്റവും നികത്താനാവാത്ത സങ്കടം എന്ന് പറയുന്നത് ഞാൻ ഇതിനുമുമ്പും അഭിപ്രായപ്പെട്ടിട്ടുള്ളത് തന്നെയാണ്. എന്റെ ചേട്ടന്റെയും എന്റെയും വിജയം കാണാൻ അച്ഛൻ ഉണ്ടായില്ലല്ലോ എന്നുള്ളതാണ്. വേറൊന്നുമല്ല, ഞങ്ങൾ തമ്മിൽ വലിയ സിനിമാചർച്ചകൾ ഉണ്ടാകുമായിരുന്നു എന്നോ അല്ലെങ്കിൽ അച്ഛന്റെ അഡ്വൈസ് അതൊന്നുമല്ല. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം കൂടുതൽ എൻജോയ് ചെയ്തേനെ, ഞാൻ ഭയങ്കരമായിട്ട് എൻജോയ് ചെയ്തേനെ. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു-ദുൽഖർ. അപ്പോൾ ദുൽക്കർ ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നുണ്ട് മമ്മൂട്ടിക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നതിൽ. അത് ഭയങ്കര പ്രൈഡ് ആണ്. എനിക്കത് പറ്റുന്നില്ല എന്നുള്ളത് ഭയങ്കര സങ്കടമാണ്. തീർച്ചയായിട്ടും ഇതൊക്കെയാണ് ജീവിതം. അച്ഛൻ എന്റെ ചെറിയ പ്രായത്തിൽ വിട്ടുപോയി എന്നുള്ളത് എന്റെ പേഴ്സണാലിറ്റിയുടെ വലിയ ഘടകം ആയിരിക്കാം.”

Leave a Reply