ബോക്സ്ഓഫീസ് കീഴടക്കാൻ സുരേഷ് ഗോപി ചിത്രം; പ്രതീക്ഷയോടെ ആരാധകർ
1 min read

ബോക്സ്ഓഫീസ് കീഴടക്കാൻ സുരേഷ് ഗോപി ചിത്രം; പ്രതീക്ഷയോടെ ആരാധകർ

സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ എന്ന ചിത്രം പ്രദർശനത്തിനായി എത്തുന്നു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജിപണിക്കരാണ് ഈ സിനിമ അണിയിച്ചൊരുക്കുന്നത്. കസബയ്ക്കു ശേഷം നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്ത് എത്തിയിരിക്കുന്നത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സുരേഷ് ഗോപി ചിത്രത്തിനുശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘കാവൽ’. വലിയൊരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയരംഗത്ത് സജീവമായ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം. കാവൽ ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ് ചിത്രത്തിന്റെ പ്രദർശന തിയതി പുറത്തുവിട്ടത്.

അടുത്ത മാസം 25നാണ് തീയേറ്ററിൽ എത്തുക. കാവലിൽ ലാലും, സുരേഷ്ഗോപിയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സയാ ഡേവിഡ് ,മുത്തുമണി ,ഐ എം വിജയൻ, അലൻസിയർ ,കണ്ണൻ, രാജൻ പി ദേവ് ,തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നിഖിൽ എസ് പ്രവീനാണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിനായി ആരാധകർ അത്രയേറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സ്മൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബി ജോർജ് ആണ് ചിത്രം നിർമ്മിചിരിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംഗീതസംവിധായകനായ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതം ഒരുകുന്നത്.

 

Leave a Reply