പ്രഭാസിന്റെ പ്രതിഫലം 150 കോടി? ഞെട്ടലോടെ സിനിമലോകം
1 min read

പ്രഭാസിന്റെ പ്രതിഫലം 150 കോടി? ഞെട്ടലോടെ സിനിമലോകം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയ്ക്ക്‌ അകത്തും പുറത്തും നിരവധി ആരാധകരെ നേടിയ നടനാണ് പ്രഭാസ്. നടനെന്ന നിലയിൽ നിന്നും നായകൻ എന്ന നിലയിലേക്കായിരുന്നു രാജമൗലി ബഹുബലിയിലൂടെ പ്രഭാസിനെ ഉയർത്തിയത്. പ്രേക്ഷകർ ഏറെ സ്വീകരിക്കുകയും ചിത്രത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും പുറത്തിറങ്ങുകയും വൻ വിജയം നേടിയെടുക്കാനും സാധിച്ചു. ബാഹുബലിക്കു ശേഷം പ്രഭാസ് സഹോ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. എന്നാൽ പ്രഭാസിന്റെ പുതിയ ചിത്രത്തിൽ 150 കോടി പ്രതിഫലം വാങ്ങിയ റിപ്പോർട്ട് പുറത്തുവരുകയാണിപ്പോൾ. ബാഹുബലിക്കുശേഷം നായകനായെത്തുന്ന സഹോ ചിത്രത്തിൽ അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി ആയിരുന്നു.എന്നാൽ ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷൻ’ എന്ന പുതിയ ചിത്രത്തിൽ പ്രതിഫലമായി 150 കോടി രൂപയാണെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അത് ഒരേ സമയം ഹിന്ദിയിലും തെലുങ്കിലും എത്തുന്ന ഈ ചിത്രത്തിൽ രാമാനായാണ് പ്രഭാസ്‌ വേഷമിടുന്നത്. ഇതിൽ സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇതു കൂടാതെ ‘രാധേശ്യാം’ എന്ന സിനിമയിലും റൊമാൻറിക് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ജനുവരി 14 പൊങ്കൽ ദിനത്തിൽ പ്രദർശനത്തിനെത്തും എന്നാണ് വാർത്തകൾ വന്നിരുന്നത്. ഈ വർഷം ജൂലൈ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും, കോവിഡ് വ്യാപനം മൂലം ഷൂട്ടിംഗ് നീളുകയായിരുന്നു. ഇതേതുടർന്നാണ് റിലീസ് തിയതി നീട്ടിയത്. പ്രശസ്ത സിനിമാതാരമായ പൂജ ഹെഡ്ഗയാണ് ‘രാധേശ്യാം’മിൽ നായികവേഷം അവതരിപ്പിക്കുന്നത്. ഈശ്വർ,രാഘവേന്ദ്ര ,പൗർണമി, മിർച്ചി, ആക്ഷൻ ജാക്സൺ, എന്നീ സിനിമകളിലും പ്രഭാസ് അഭിനയിച്ചിട്ടുണ്ട്.

Leave a Reply