‘ദിലീപ് സംവിധായകൻ ആകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല, അദ്ദേഹം ബ്രില്ല്യന്റ് ഫിലിം മേക്കർ’ പ്രമുഖ സംവിധായകൻ പറയുന്നു

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പാസഞ്ചർ. മാധ്യമ പ്രവർത്തകന്റെ സാഹസികവും വെല്ലുവിളി നിറഞ്ഞതുമായ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ. 12 വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ ചിത്രത്തിന്റെ പിന്നണിയിൽ ദിലീപേട്ടൻ തനിക്ക് നൽകിയ സഹായത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിൽ നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ശങ്കർ ഈ കാര്യം വ്യക്തമാക്കിയത്. ദിലീപേട്ടൻ ഒരു ബ്രില്യൻ ഫിലിം മേക്കറാണ്. എന്തുകൊണ്ട് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. ഔട്ട് സ്റ്റാൻഡിങ് ആക്ടറുമാണ് അദ്ദേഹം.

ദിലീപ് ഏട്ടനോട് പാസഞ്ചർ സ്ക്രിപ്റ്റ് പറഞ്ഞു തീർന്ന് കേട്ടു കഴിഞ്ഞ സെക്കൻഡിൽ എന്നോട് പറഞ്ഞത് എട്ടോളം സജഷൻസ് ആയിരുന്നു. ഉഗ്രൻ ഉഗ്രൻ സജഷൻസ് ആയിരുന്നു, പക്ഷേ അത് അദ്ദേഹം ചെയ്യുന്ന ക്യാറക്ടറിനെ കുറിച്ചുള്ളതല്ലെന്നതാണ് അതിലെ കാര്യം. തന്റെ ക്യാരക്ടർ ബൂസ്റ്റ് ചെയ്യാനുള്ളത് ആയിരുന്നില്ല. ആ സിനിമയെ കുറിച്ചാണ് പറഞ്ഞതെന്നും മാത്രമല്ല, ചിത്രത്തിൽ മമ്മൂക്ക ആയിരുന്നു ശ്രീനിവാസൻ ചേട്ടൻ ചെയ്ത റോൾ ചെയ്യേണ്ടിയിരുന്നത്. പൃഥ്വിരാജാണ് ദിലീപ് ഏട്ടന്റെ റോൾ ചെയ്യേണ്ടിയിരുന്നത്. പല കാരണങ്ങളാൽ അത് പക്ഷേ നടക്കാതെ പോയി. സിനിമ എറണാകുളം സൗത്തിൽ നിന്നാണ് തുടങ്ങുന്നത്. അത് ദിലീപേട്ടൻ സജസ്റ്റ് ചെയ്തതാണ്. അങ്ങനെ തുടങ്ങട്ടെ കുറച്ചു കൂടി വലുതല്ലേ അവിടെം എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിലെ നെടുമുടി വേണു ചേട്ടൻറെ കഥാപാത്രവും അദ്ദേഹം സജസ്റ്റ് ചെയ്തതാണ്.

ഞാനും ശ്രീനിവാസനും കൂടി സുരാജ് വെഞ്ഞാറമൂടിനെ വിളിക്കാനായി ഇരിക്കുകയായിരുന്നു. പുള്ളി പറഞ്ഞു ജനുവിൻ ക്യാരക്ടറല്ലേ, ചെറിയനായിട്ടുള്ള ഒരു വയസ്സനാവണം എന്നും പറഞ്ഞു. പെട്ടന്ന് ആ ക്യാരക്ടർന്റെ ഡൈമെന്ഷൻ തന്നെ മാറിപ്പോയി. അത്രയും ഔട്ട്സ്റ്റാൻഡിംഗ് ഫിലിംമേക്കർ അല്ലെങ്കിൽ ഇതൊക്കെ സജസ്റ്റ് ചെയ്യാനാവില്ല. ദിലീപ് ഏറെനാൾ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നല്ലോ അത് ഷൂട്ടിംഗ് സമയത്ത് ഭയങ്കരമായി നമ്മളെ സഹായിച്ചു. ഒരു സീക്കൻസ് ഷൂട്ട് ചെയ്യുമ്പോൾ പുള്ളി പറയും അങ്ങനെ വെക്കാം, ഇങ്ങനെ ചെയ്യാം. എന്റെ ഒരു എക്സ്പീരിയൻസ് കുറവിൽ അത് ഭയങ്കര സഹായമായിരുന്നു. ഡബ്ബിംഗ് സമയത്തും അങ്ങനെ തന്നെയായിരുന്നു. സിനിമയിലെ ആദ്യത്തെ സീൻ മമതയേ റെയിൽവേസ്റ്റേഷനിൽ കൊണ്ടുചെന്നാക്കുന്നതാണ്.’ മോസ് ആൻഡ് ക്യാറ്റ്’ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം വന്നത്. ഇത് ഈ സിനിമയിലെ ആദ്യത്തെ സീൻ ആണ് ,ഇനി അവസാനമാണ് നായകൻ നായികയെ കാണുന്നത്. സിനിമ ഇവരുടെ സ്നേഹവും വിശ്വാസമാണ്. അത് മുഴുവൻ ഇതിൽ വരണമെന്ന് ഞാൻ പറഞ്ഞു. അത് പുള്ളിക്ക് പെട്ടെന്ന് മനസ്സിലായി . സിനിമയിൽ അദ്ദേഹം ടാറ്റാ കൊടുക്കുന്ന സീൻ ഭയങ്കര സ്നേഹം നമുക്ക് ഫീൽ ചെയ്യും. അദ്ദേഹം എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് അറിയില്ല, വ്യത്യസ്തമായ സിനിമകൾ ചെയ്യാത്തതതെന്തന്നും മനസ്സിലായിട്ടില്ല. എല്ലാ സ്ക്രിപ്റ്റും അദ്ദേഹത്തോട് ഡിസ്കസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് പലപ്പോഴും പറ്റാറില്ല ,എന്നും സംവിധായകൻ സന്തോഷപൂർവ്വം വെളിപ്പെടുത്തി.

Related Posts

Leave a Reply