തമിഴ് സൂപ്പർ താരം സൂര്യയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്
1 min read

തമിഴ് സൂപ്പർ താരം സൂര്യയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

ടി എസ് ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന പുതിയ ചിത്രത്തിൽ നായകനായി സൂര്യ എത്തുന്നു. സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് ജയ് ഭീം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടത്. അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ദളിത്‌ മുന്നേറ്റം പ്രമേയമാക്കി കൊണ്ടുള്ള ചിത്രമാണെന്നുള്ള സുചനകളാണ് ലഭിച്ചിരുന്നത്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകയായിട്ടാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 2 മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ‘എ സർട്ടിഫിക്കറ്റ്’ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകൾ ഒന്നും തന്നെ നിർദ്ദേശിച്ചിട്ടില്ല. ഡയറക്ട് ഒ ടി ടി റിലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിനെത്തുക. ദീപാവലി റിലീസായി നവംബർ 2 ന് ചിത്രം എത്തും.

സൂര്യയുടെ കരിയറിലെ മുപ്പത്തിയൊമ്പതാമത്തെ ചിത്രമായിരിക്കും ജയ് ഭീം. കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണിത്. ചിത്രത്തിൽ അഭിഭാഷകൻ വേഷത്തിലാണ് നായകൻ, രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ ‘കർണ്ണ’നിലൂടെ തമിഴ് സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന രജിഷ വിജയന്റെ മൂന്നാമത്തെ ചിത്രമാണിത്. കൂടാതെ പ്രകാശ് രാജ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ എത്തുന്നു. ‘കൂട്ടത്തിൽ ഒരുത്തൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് ജ്ഞാനവേൽ. സൂര്യയുടെ ബാനറായ 2 ഡി എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply