നടൻ നെടുമുടി വേണു അന്തരിച്ചു !! മലയാള സിനിമയ്ക്ക് തീരാനഷ്ടം
1 min read

നടൻ നെടുമുടി വേണു അന്തരിച്ചു !! മലയാള സിനിമയ്ക്ക് തീരാനഷ്ടം

നടൻ നെടുമുടി (73) വേണു അന്തരിച്ചു. മലയാള സിനിമാ ലോകത്തെ ഏറ്റവും സീനിയർ ആയ ഏറ്റവുംമഹാനായ ഒരു നടനാണ് വിട വാങ്ങിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തോളം പ്രായമുള്ള അഭിനയ ജീവിതത്തിനാണ് ഇതോടെ അരങ്ങൊഴിയുന്നത്. വളരെ വ്യത്യസ്ത കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സിൽ ഉറപ്പിച്ച അഭിനയ പ്രതിഭ വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കു തന്നെ ഒരു തീരാ നഷ്ടമാണ്. മാധ്യമ പ്രവർത്തനത്തിൽ നിന്നും തുടങ്ങിയ ജീവിതം തുടർന്ന് കാവാലം നാരായണപ്പണിക്കർ ഒരുക്കിയ നാടകങ്ങളിൽ സഹകരിക്കുകയും പിന്നീട് സിനിമയിൽ എത്തുകയും ചെയ്ത അദ്ദേഹം അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾ 6 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നുത്. ഒടുവിൽ ഇഹലോകവാസം വെടിയുന്നതിന് അത് കാരണമാവുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും ആരോഗ്യവാനായി വീണ്ടും മലയാള സിനിമയിലേക്ക് എത്തുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

സിനിമ അഭിനയം എന്ന ഒറ്റ മേഖലയിൽ മാത്രം കഴിവ് തെളിയിച്ച വ്യക്തിയല്ല നെടുമുടി വേണു. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഒമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പൂരം എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നാടകം, നാടൻ പാട്ട്, ടെലിവിഷൻ അവതാരകൻ, മൃദംഗം അങ്ങനെ നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള നെടുമുടി വേണു വിടവാങ്ങുമ്പോൾ വളരെ സംബന്ധമായ മലയാള സിനിമയ്ക്ക് ഒരു യുഗാന്ത്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

Leave a Reply