മോഹൻലാലിന്റെ മകനും ഷാരൂഖ് ഖാന്റെ മകനും; വൈറലായ ആരാധകന്റെ താരതമ്യ പോസ്റ്റ്
1 min read

മോഹൻലാലിന്റെ മകനും ഷാരൂഖ് ഖാന്റെ മകനും; വൈറലായ ആരാധകന്റെ താരതമ്യ പോസ്റ്റ്

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതും ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരുന്നതും ദേശീയതലത്തിൽ അന്തർദേശീയ തലത്തിലും വലിയ രീതിയിൽ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമാണ്. ഇതിനോടകം വലിയ രീതിയിൽ വിവാദമാവുകയും ഇങ്ങ് കേരളത്തിൽ പോലും വലിയ രീതിയിൽ വളരെ പ്രാധാന്യത്തോടെ ഉൾക്കൊള്ളുകയും ചെയ്ത ഈ വിഷയത്തിൽ മേൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പുറത്തുവരുന്നത്. പുതിയ മലയാള സിനിമയിൽ താരപുത്രന്മാരുടെ സാന്നിധ്യം വളരെ ശക്തമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഉൾപ്പെടെ സൂപ്പർ താരങ്ങളുടെ മക്കൾ മലയാള സിനിമയിൽ സജീവമാകുന്നത് ഒരു പതിവ് കാഴ്ചയായി മാറി കഴിഞ്ഞു. ഷാരൂഖ് ഖാന്റെ മകനെയും സൂപ്പർ താരം മോഹൻലാലിന്റെ മകനായ പ്രണവിനെയും താരതമ്യപ്പെടുത്തി കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആരാധകർക്കിടയിൽ വലിയ രീതിയിൽ വൈറലായിരുന്നു. മോഹൻലാൽ ആരാധകരെ ഏറെ ആവേശം കൊള്ളിച്ച വൈറലായ ആ ഫേസ്ബുക്ക് സനൽ സി.വിയാണ് പങ്കുവച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ; “ബോളിവുഡിലെ പ്രശസ്ത നടൻ ശ്രീ ഷാരുഖ് ഖാന്റെ മകനെ മയക്കു മരുന്ന് കേസിൽ മുംബൈയിൽ ആഡംബര കപ്പലിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് വാർത്തകൾ കണ്ടു..കൈയിൽ അമിതമായി പണം.. ഒന്നിനും ഒരു കുറവുമില്ല..സുഖലോലുപ ജീവിതത്തിനു മറ്റെന്തു വേണം.

പക്ഷേ എത്ര പണമുണ്ടെങ്കിലും നമ്മൾ മക്കൾക്ക്‌ പകർന്നു നൽകുന്ന സംസ്കാരമല്ലേ മുൻപോട്ടുള്ള ജീവിതത്തിൽ അവർക്കു വഴികാട്ടി കൈയിലുള്ള ഓരോ പൈസയുടെയും വില എന്തെന്ന് കുട്ടികൾ അറിഞ്ഞു വളരണം. ചുറ്റും കാണുന്ന ആഡംബര ലോകമല്ല ജീവിതം എന്ന യഥാർഥ്യം കുട്ടികൾ മനസ്സിലാക്കണം. അത് മാതാപിതാക്കൾ അവരെ ബോധ്പ്പെടുത്തണം. ആ കാര്യത്തിൽ എന്നേ ഏറെ അത്ഭുതപെടുത്തിയ ഒരാൾ ആണ് ശ്രീ പ്രണവ് മോഹൻലാൽ. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവ് ഒറ്റയ്ക്ക് ധാരാളം യാത്ര ചെയ്യുന്നു. സാധാരണക്കാരിൽ സാധാരണകാരനായിട്ട് ഒരു ഹവായ് ചെരുപ്പ് ധരിച്ചു public ട്രാൻസ്‌പോർട്ടിൽ train ഉകളിൽ യാത്ര ചെയ്തു ഹിമാലയ സാനുക്കളിൽ, ഭാരതത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണുകളിൽ ഒരു തപോവനനേ പോലെ അദ്ദേഹം സന്ദർശിക്കുന്നു.അച്ഛന്റെ പണം ഒരിക്കലും അദ്ദേഹത്തെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല. യാത്രവേളകളിൽ വിശ്രമത്തിനായി ഹോട്ടലിൽ മുറി പോലും എടുക്കാതെ ടെന്റ് കെട്ടി താമസിക്കുന്നു. എപ്പോഴും വളരെ സിംപിൾ ആയി മാത്രമേ പ്രണവിനെ കണ്ടിട്ടുള്ളു..ഒരു സാധാരണ കുട്ടി എന്നതിൽ കവിഞ്ഞു ഒരു താരപുത്രന്റെ യാതൊരു ജാഡയുമില്ലാത്ത പയ്യൻ. മോഹൻലാലിനു അഭിമാനിയ്ക്കാം ഈ മകനെയൊർത്തു. ഒരുനാൾ അച്ഛനെക്കാളും കേമനാകും.. തീർച്ച. പ്രണവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”

Leave a Reply