മാസ്സ് പോലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി ; കരിയറിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നു
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന് ആകാനുള്ള പൗരഷവും ശരീരവുമെല്ലാം മമ്മൂട്ടിക്ക് തന്നെയാണ് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. 1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. കെജി ജോര്‍ജ് സംവിധാനം യവനികയില്‍. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥനായി മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ കയ്യടികള്‍ നേടുകയുണ്ടായി.
ഇപ്പോഴിതാ പോലീസ് ഉദ്യോഗസ്ഥനായി മലയാള സിനിമയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. മാസ്സ് പോലീസ് വേഷത്തില്‍ മമ്മൂട്ടി വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും തന്നെ വന്നിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മമ്മൂക്കയുടെ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും അണിയറയില്‍ ഒരുങ്ങുന്നത്. മലയാള സിനിമയിലെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ നിന്നും പ്രമുഖ താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുവെന്നും സൂചനയുണ്ട്.
എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും. ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംങ് ജൂലായ് മാസത്തില്‍ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നതും കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. കാക്കിയണിഞ്ഞ് മമ്മൂട്ടി എത്തുന്ന ചിത്രമായത്കൊണ്ട് തന്നെ ആരാധകരെല്ലാം വന്‍ ആകാംഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പുഴു ആയിരുന്നു. നവാഗത സംവിധായക റത്തീന മമ്മൂട്ടിയെ നായകനായൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ഫ്ളാറ്റില്‍ മകനൊപ്പം ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനായ നായകന്. അവര്‍ക്കിടയിലേക്ക് വരുന്ന താഴ്ന്ന ജാതിയില്പ്പെട്ടതും നാടകനടനുമായ ഒരുവനെ വിവാഹം ചെയ്ത നായകന്റെ സഹോദരി. ഇവര്‍ക്കിടയില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തെ നയിക്കുന്നത്.