‘ഒരേ കടലില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അഭിനയിച്ചാല്‍ കൂടുതൽ നന്നാവുമായിരുന്നു’; ആരാധികയുടെ കുറിപ്പ് ശ്രെദ്ധേയം
സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് മോഹന്‍ലാലും, മമ്മൂട്ടിയും. മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളിലാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ഇവര്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് നിരവധി ചിത്രങ്ങൡ അഭിനയിച്ചിട്ടുണ്ട്. അഹിംസ എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ. പിന്നീട് പടയോട്ടം, സ്‌നേഹ കാഴ്ചയില്‍, വിസ, നാണയം, അസ്ത്രം, ഹരികൃഷ്ണന്‍സ്, ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ്, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, അക്കരെ, മനു അങ്കിള്‍, അങ്ങാടിക്കപ്പുറത്ത്, നേരംപുലരുമ്പോള്‍, കാവേരി, പടയണി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചു.
ഈ സിനിമയില്‍ ഒക്കെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. പടയോട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി ചെയ്തത്. മകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തി. എന്നാല്‍ ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ വളരെ കുറവാണ്. പണ്ട് അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍.
എന്നാല്‍ മോഹന്‍ലാല്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്താല്‍ കുറച്ചു കൂടെ നന്നാക്കാമായിരുന്നു അല്ലെങ്കില്‍ മമ്മൂട്ടി ചെയ്ത ചില കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്താല്‍ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്നൊക്കെ ചില ആളുകള്‍ പറയുന്നത് കേള്‍ക്കാം. മോഹന്‍ലാലിന്റെ പടം ഇറങ്ങിയാലും മമ്മൂട്ടിയുടെ പടം ഇറങ്ങിയാലും ഇത്തരത്തില്‍ ഉള്ള കമന്റുളാണ് അധികവും സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. അതുപോലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എത്ര നന്നാവുമായിരുന്നു എന്നാണ് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ആ ചിത്രത്തില്‍ മമ്മൂട്ടി ഒരുപാട് സ്ട്രഗില്‍ ചെയ്ത് അഭിനയിച്ചതാണെന്ന് ജെനുവിനായി തോന്നിയിട്ടുണ്ടെന്നും, മോഹന്‍ലാലിനോളം ഹോള്‍ഡ് ചെയ്യാന്‍ പറ്റിയ നടന്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല എന്നുമാണ് അവര്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
‘മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചെയ്താൽ എത്ര നന്നാവുമായിരുന്നു എന്ന് ഓരോ കാഴ്ചയിലും തോന്നിപോകുന്ന ഒരു പടമാണ് / ഒരേയൊരു പടമാണ് ‘ഒരേ കടൽ’… അദ്ദേഹം ഒരുപാട് സ്ട്രഗിൽ ചെയ്ത് അഭിനയിച്ചതാണെന്ന് ജെനുവിനായി തോന്നിയിട്ടുണ്ട്.