മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സര്‍ക്കാര്‍ ചികിത്സാ സഹായം നിലച്ചു ; ദുരിതത്തിലായി കുടുംബം
1 min read

മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സര്‍ക്കാര്‍ ചികിത്സാ സഹായം നിലച്ചു ; ദുരിതത്തിലായി കുടുംബം

മ്മൂട്ടി അങ്കിള്‍ എന്നെ കാണാന്‍ വരുമോ, നാളെ എന്റെ ബര്‍ത്ത് ഡേ ആണ്, ഞാന്‍ മമ്മൂക്കയുടെ വലിയൊരു ഫാനാണെന്നും പറയുന്ന ഫാത്തിമയുടെ വീഡിയോ കണ്ട് മമ്മൂക്ക ആശുപ്ത്രിയില്‍ എത്തി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയകളില്‍ മമ്മൂക്ക ആശുപത്രയില്‍ ഒരു കുരുന്നിനെ കാണാന്‍ പോയ വീഡിയോകളും ചിത്രങ്ങളും വൈറലായത്. കൈ നിറയെ ചോക്ക്‌ലേറ്റ്‌സും ആയാണ് മമ്മൂക്ക കാണാനെത്തിയത്. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖിന്റെ മകള്‍ ഫാത്തിമയെ കാണാനായിരുന്നു മമ്മൂക്ക എത്തിയത്. ഇപ്പോഴിതാ ഇവരുടെ കുടുംബം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

അപൂര്‍വ്വ രോഗം ബാധിച്ച ഫാത്തിമയ്ക്ക് സര്‍ക്കാര്‍ നല്‍കി വന്ന ചികിഝാസഹായം നിലച്ചിരിക്കുകയാണിപ്പോള്‍. ഭാരിച്ച ചികിത്സാ ചെലവുകള്‍ താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍ ഇപ്പോള്‍. കുടുംബം സര്‍ക്കാര്‍ വീണ്ടും കനിയുമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഫാത്തിമ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. മമ്മൂട്ടിയെ കണ്ടപ്പോള്‍ എന്താ പറയേണ്ടതെന്ന് അറിഞ്ഞില്ലെന്നും പേര് ചോദിച്ചപ്പോള്‍ ഫാത്തിമയെന്ന് പറയുകയും ചെയ്തുവെന്ന് ഫാത്തിമ മമ്മൂക്കയെ കണ്ടതിന് ശേഷം പറഞ്ഞിരുന്നു. ശൈലജ ടീച്ചര്‍ തനിക്ക് ചികിഝാ സഹായം തന്നിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ഫാത്തിമ പറയുകയുണ്ടായി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി കൂടിയായിരുന്ന കെ.കെ ശൈലജ ഇടപെട്ടാണ് ചികിത്സ ഏറ്റെടുത്തിരുന്നത്. ഭാരിച്ച ബില്ലുകള്‍ സര്‍ക്കാര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് നേരിട്ട് അടയ്ക്കുമായിരുന്നു. ഭക്ഷണത്തിന്റെ ചിലവ് മാത്രമായിരുന്നു പിതാവിന് എടുക്കേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ സഹായം നിലച്ചിരിക്കുകയാണ്. വകുപ്പ് ഏറ്റെടുത്ത മന്ത്രി ആര്‍ ബിന്ദു കൈയ്യൊഴിഞ്ഞെന്നാണ് കുടുംബം പറയുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് പതിനഞ്ചുകാരി ഫാത്തിമ ഈ അപൂര്‍വ രോഗത്തിന് പിടിപെട്ടത്. ‘ഓട്ടോ ഇമ്മ്യൂണ്‍ ഡീസീസ്’ എന്ന രോഗാവസ്ഥയാണ് ഫാത്തിമക്ക്. രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട ഫാത്തിമക്ക് വളരെ വേഗം മറ്റ് അസുഖങ്ങള്‍ ബാധിക്കും. മാസങ്ങളോളം ആശുപത്രിക്കിടക്കയില്‍ ജീവിതം തള്ളി നീക്കിയിട്ടുണ്ട്. ഓരോ മാസവും അര ലക്ഷത്തോളം രൂപയാമ് ചികിഝാ ചിലവ് വരുന്നത്. മകളെ എടുത്ത് ഏത് നിമിഷവും ആശുപത്രിയിലേക്ക് ഓടേണ്ടിവരും. സര്‍ക്കാര്‍ വീണ്ടും കയ്യൊഴിയില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്.