“60 കഴിഞ്ഞ നായകന്മാരെ വീണ്ടും യുവാക്കളക്കണോ? ഇതേസമയം നായികമാർക്ക് ചാൻസുമില്ല”: സിനിമയിലെ ഏജിസത്തെ കുറിച്ച് മല്ലു അനലിസ്റ്റ്
1 min read

“60 കഴിഞ്ഞ നായകന്മാരെ വീണ്ടും യുവാക്കളക്കണോ? ഇതേസമയം നായികമാർക്ക് ചാൻസുമില്ല”: സിനിമയിലെ ഏജിസത്തെ കുറിച്ച് മല്ലു അനലിസ്റ്റ്

മനുഷ്യ ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഭവമാണ് പ്രായമാവുക എന്നത്. ഒരു പരിധിവരെ പ്രായത്തെ കുറച്ചു കാണിക്കാൻ കഴിയുമെങ്കിലും ജീവിതചര്യയുടെ ഭാഗമായി ഏതൊരു മനുഷ്യനും പ്രായമായി കൊണ്ടിരിക്കും. സിനിമാ മേഖലയിൽ നായകന്മാരുടെയും നായികമാരുടെയും പ്രായത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇവരുടെ പ്രായം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചചയ്യപ്പെടുകയും ചെയ്യും. ഇപ്പോഴിതാ മലയാളത്തിലെ പ്രശസ്ത യൂട്യൂബ് വ്ലോഗർ മല്ലു അനലിസ്റ്റും ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

60 കഴിഞ്ഞ നായകന്മാരെ വീണ്ടും യുവാക്കൾ ആകേണ്ടതുണ്ടോയെന്നാണ് മല്ലു അനലിസ്റ്റ് ചോദിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മഹാൻ എന്ന ചിത്രത്തിൽ വിക്രം പ്രായമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതുപോലെ തന്നെ അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രങ്ങളിലും ഏറ്റവും മികച്ചതായി തോന്നിയത് കബാലി, കാല പോലുള്ള പ്രായമായ കഥാപാത്രങ്ങൾ തന്നെയാണ്. അതിന് പിന്നാലെ ഭീഷ്മപർവ്വം എന്ന സിനിമയിൽ മമ്മൂട്ടിയും പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു.

അവരുടെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളെല്ലാം ഈ മഹാ നടന്മാർ അവിസ്മരണീയമാക്കി മാറ്റിയിരുന്നു. സിനിമ മേഖലയിൽ ഏജിസം വളരെ കൂടുതലാണ്. ഒരു പരിധിവരെ താങ്കളുടെ പ്രായം മറച്ചുപിടിക്കാൻ നായകന്മാർ നിർബന്ധിതരാകുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഒരാളുടെ മുഖം എല്ലാം തികഞ്ഞ രീതിയിൽ പ്രായം കുറച്ചു കാണിക്കുമ്പോഴല്ല, മറിച്ച് അദ്ദേഹത്തിൻ്റെ അഭിനയം യാഥാർത്ഥ്യമാകുമെന്ന് തോന്നുമ്പോഴാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം തോന്നുന്നത് എന്നും മല്ലു അനലിസ്റ്റ് പറയുന്നു.

പ്രായമായ നായകന്മാർക്ക് വേണ്ടി ഇപ്പോൾ പലരും സിനിമകൾ എഴുതാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഭൂരിഭാഗം ആരാധകർക്കും താങ്കൾ ഇഷ്ടപ്പെടുന്ന താരങ്ങളെ പ്രായം കുറച്ചു കാണാനാണ് താല്പര്യം. എന്നാൽ ഇത്തരത്തിൽ ആർട്ടിഫിഷ്യലായി പുറമേ ചെറുപ്പമാകാൻ ശ്രമിക്കുമ്പോൾ അത് ആരോചകമായി തോന്നുമെന്നും അവരുടെ പ്രായത്തിലുള്ള കഥാപാത്രങ്ങളെ മികച്ചതാക്കാൻ കഴിവുള്ള നായകന്മാരാണ് നമുക്കുള്ളതെന്നും താരം പറയുന്നു. അതേസമയം നായികമാരുടെ കാര്യത്തിൽ 36 വയസ്സാണ് മാക്സിമം. അതിൽ പ്രായം കൂടിയ നായികമാരെ കാണാൻ ആരാധകർ ആഗ്രഹിക്കുന്നില്ല.

36 വയസ്സു കഴിഞ്ഞ സ്ത്രീകളുടെ ജീവിതം അപ്രസക്തമാണെന്നാണ് പ്രേക്ഷകർ വിചാരിക്കുന്നത്. മലയാളത്തിലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നോക്കിയ 45 വയസ്സിൽ കൂടുതലുള്ള നായികമാർ പുരസ്കാരങ്ങൾ വാങ്ങിയിട്ടില്ല എന്നതും വാസ്തവമാണ്. അതേസമയം എഴുപതാം വയസ്സിൽ ഓസ്കാർ നോമിനേഷനിൽ മെറിൽ സ്ട്രീപ് നേടിയിരുന്നു. അതേസമയം നമ്മുടെ പ്രേക്ഷകർ പ്രായമായ പ്രധാനകഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നാണ് മല്ലു അലിസ്റ്റ് പറയുന്നത്.