മാളികപ്പുറം കന്നടയിലേക്ക്; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ
1 min read

മാളികപ്പുറം കന്നടയിലേക്ക്; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ബോക്സ് ഓഫീസ് കളക്ഷനുകൾ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. മലയാളത്തിൽ റിലീസ് ചെയ്തു വൻ വിജയമായതിനു പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മാളികപ്പുറം ചിത്രത്തിന്റെ കന്നട പതിപ്പിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച് 24 മുതൽ 30കളിൽ കൂടുതൽ സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദനും ആരാധകരെ അറിയിച്ചു കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സൈജു കുറിപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കർ, മനോഷ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിൻഡോ, അജയ് വാസുദേവ്, സന്ദീപ് രാജ്, ആൽഷി പഞ്ഞിക്കാരൻ, മനോഹർ ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. മാലയിട്ട് മലചവിട്ടുമ്പോൾ അനുഭവിച്ചറിയുന്നയും തത്വമസിയുടെ പൊരുൾ പിന്നെയും ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രമാണ് മാളികപ്പുറം. ശബരിമലക്കാഴ്ചയും അനുഭവവുമായി മാറുകയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം.കല്യാണി എന്ന കുഞ്ഞു ഭക്തയുടെ നിഷ്കളങ്കമായ ഭക്തിയുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ ഓരോരുത്തരുടെയും കണ്ണുനിറച്ചിട്ടുണ്ടെന്ന് കാര്യത്തിൽ സംശയം ഒന്നുമില്ല.

കഴിഞ്ഞവർഷത്തെ ഏറ്റവും ഒടുവിലെ സൂപ്പർ ഹിറ്റ് ചിത്രം എന്ന് തീർത്തും പറയാവുന്ന ചേരുവകൾ എല്ലാം ഉൾപ്പെടുത്തിയ മാളികപ്പുറം കണ്ടിറങ്ങിയ ഓരോരുത്തരുടെയും മുന്നിൽ അയ്യപ്പൻറെ ദർശനം ഉണ്ടായിട്ടുണ്ടെന്ന് കാര്യത്തിലും സംശയം ഒന്നുമില്ല. ഭക്തിയും അതിലെ നിഷ്കളങ്കതയും തന്നെയാണ് മാളികപ്പുറം എന്ന ചിത്രത്തെ ആസ്വാദ്യകരമാക്കി മാറ്റിയ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ. കഥയിലെ പുതുവഴിയും സന്ദർഭങ്ങളും ഒക്കെ സിനിമയെ ഓരോരുത്തർക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഒപ്പം സിനിമയുടെ അടിത്തറയായി ഭക്തി കൂടി എത്തിയതോടെ പ്രേക്ഷകർ മടുപ്പില്ലാതെ കണ്ടിരുന്നു എന്ന കാര്യത്തിലും സംശയം ഒന്നുമില്ല.

പൂർണ്ണമായും കുടുംബാന്തരീക്ഷത്തിൽ കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രം മുൻപ് നന്ദനത്തിലും ആമേനിലും ഒക്കെ കണ്ട ഈശ്വര സങ്കല്പത്തിന്റെ ഒരു പുനർവായനയുടെ അനുഭവം കൂടിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കല്യാണി എന്ന എട്ടുവയസ്സുകാരി ശബരിമല അയ്യപ്പൻറെ ഭക്തയായിട്ടു പോലും അവൾക്ക് ഇതുവരെയും മല ചവിട്ടാനുള്ള ഭാഗ്യമുണ്ടാകുന്നില്ല. ഒടുവിൽ അവൾ അച്ഛനൊപ്പം മലകയറാൻ തീരുമാനിക്കുമ്പോൾ ശബരിമല യാത്രയും ആ യാത്രയിൽ അവൾ കണ്ടുമുട്ടുന്ന സ്വാമിയായ ഉണ്ണിമുകന്റെ കഥാപാത്രവും തമ്മിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ആദ്യപകുതി കല്യാണിയും അവളുടെ സൂപ്പർഹീറോ അയ്യപ്പൻ ആയുള്ള ബന്ധവും കുടുംബവും സ്കൂളും ഒക്കെ സിനിമയിൽ വന്നു പോകുന്നു. വൈകാരിക രംഗങ്ങളും തമാശയും ഒക്കെയായി ഒന്നാം ഭാഗം മുന്നേറുമ്പോൾ രണ്ടാം പകുതി അവളുടെ ശബരിമലയിലേക്കുള്ള യാത്രയാണ്. ഈ യാത്രയിൽ അവൾക്കൊപ്പം ആസ്വാദനത്തിന്റെ ഇരുമുടിയേന്തി അയ്യപ്പനും പ്രേക്ഷകരും ഒരുപോലെ സഞ്ചരിക്കുന്നു.