“ആ ബാഗിൽ നിന്ന് പെൻ ബുക്ക് എടുത്ത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് വരെ കാണാം” വൈറലായി കുറിപ്പ്
1 min read

“ആ ബാഗിൽ നിന്ന് പെൻ ബുക്ക് എടുത്ത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് വരെ കാണാം” വൈറലായി കുറിപ്പ്

 

തമിഴ് നടൻ സൂര്യയുടെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാണ് സൂരരൈ പോട്ര്. ഈ സിനിമയിലൂടെ അനവധി പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ചലച്ചിത്രത്തിൽ നായികയായി എത്തിയിരുന്നത് മലയാള നടി അപർണ ബാലമുരളിയായിരുന്നു. അപർണയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെന്ന് പറയാം. ഈ സിനിമയിലെ തന്റെ അഭിനയത്തിനു അപർണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. അങ്ങനെ ഒട്ടനവധി വിശേഷണങ്ങളാണ് സൂരരൈ പോട്ര് എന്ന ചലച്ചിത്രത്തിനുള്ളത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിരിക്കുന്നത്.

ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥയിൽ ചലച്ചിത്രത്തിനു യോജിക്കുന്ന വിധം ഭാവനാസുരണം മാറ്റങ്ങൾ വരുത്തിയാണ് സംവിധായിക സിനിമ തയ്യാറാക്കിരിക്കുന്നത്. സിനിമയിൽ വിവിധ ലുക്കിലാണ് സൂര്യ പ്രേത്യേക്ഷപ്പെട്ടിരുന്നത്. സിനിമ ഒടിടിയിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സിനിമയ്ക്ക് നല്ലൊരു റേറ്റിംഗ് നൽകാൻ സിനിമ പ്രേമികൾക്ക് കഴിഞ്ഞു. തൊട്ട് പിന്നാലെ ഒരുപാട് അവാർഡുകളും തേടിയെത്തി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടുന്നത് ഒരു പ്രേഷകൻ പങ്കുവെച്ച പോസ്റ്റാണ്.

I am 87 Air force Batch.
കാര്യം അല്പം സിനിമാറ്റിക്ക് ആണേലും സൂര്യയുടെ അഭിനയം ആക്റ്റിംഗ് പെർഫോമൻസ് ലെവൽ കൊണ്ട് മാത്രം അത്രമാത്രം പ്രേക്ഷന്റെ ഉള്ളിലേക്ക് തട്ടും ആ നിസ്സഹായാവസ്ഥ. സൂര്യ ജീവിക്കുകയാണ് മാരനായിട്ട്. ക്ലോസായി നോക്കിയാൽ ആ ബാഗ് നിന്ന് പെൻ ബുക്ക് എടുത്ത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് വരെ കാണാം. അങ്ങേയറ്റം വീഴയുകയാണ് സൂര്യ . അത്രയും ഉള്ളിലേക്ക് അദ്ദേഹം മാരനെ കൊണ്ട് പോയി. ആക്ടിങ്ങ് ഡെഡിക്കേഷന്റെ ഒക്കെ പീക്ക് ലവൽ . സൂറൈ പോട്രൂ ഈസ് ടോട്ടലി മേഡ് ഫോർ സൂര്യ. “

സൂരരൈ പോട്ര്ര് സിനിമ വിജയിക്കാനുള്ള പ്രധാന കാരണം സൂര്യയുടെ അഭിനയം തന്നെയായിരുന്നു. ചിത്രത്തിൽ പ്രേഷകരെ ഏറെ ആകർഷിച്ച രംഗമായിരുന്നു എയർപോർട്ടിലെ രംഗം. വ്യത്യസ്തമായ ലുക്കിലെത്തിയ സൂര്യയെ ഇരുകൈകൾ നീട്ടിയായിരുന്നു പ്രേഷകർ സ്വീകരിച്ചത്. ആ രംഗങ്ങളിലെ തന്റെ നൂറു ശതമാനം അഭിനയം പ്രേഷകരെ എല്ലാവരെയും ആകർഷിക്കാൻ സൂര്യയ്ക്ക് സാധിച്ചു.

 

Summary :  We can see his hand shaking when he take the pen book out of the bag and writes