മമ്മൂട്ടി ക്ലാപ് ബോർഡ് കൊണ്ട് തലക്കടിക്കുന്ന സ്വപ്നം വരെ കണ്ടു, ഒടുവിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കി ഈ സംവിധായകൻ
1 min read

മമ്മൂട്ടി ക്ലാപ് ബോർഡ് കൊണ്ട് തലക്കടിക്കുന്ന സ്വപ്നം വരെ കണ്ടു, ഒടുവിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കി ഈ സംവിധായകൻ

“ആദ്യമായി ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് പറഞ്ഞ് പലരും പേടിപ്പിച്ചു. അതുകൊണ്ട് എന്നും പേടിയോടെയാണ് മമ്മൂട്ടിയുടെ മുഖത്ത് വെച്ച് ക്ലാപ് ബോർഡ് അടിച്ചത്. ക്ലാപ് ബോർഡ് വാങ്ങി മമ്മൂട്ടി മുഖത്തടിക്കുന്ന സ്വപ്നം വരെ കണ്ടു.അന്നൊക്കെ മമ്മൂട്ടി ലൊക്കേഷനിൽ വരുമ്പോൾ ഞാൻ ഗുഡ്മോണിങ് പറഞ്ഞിട്ടും അദ്ദേഹം തിരിച്ചൊന്നും പറയാറില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഷൂട്ട് തീർന്ന അന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പോകാൻ ഒരുങ്ങവേ മമ്മൂട്ടി ക്ലാപ് ബോർഡുമായി നിന്ന എന്നെ നോക്കി. ‘വിനു ഇങ്ങ് വാ എന്ന്’ വിളിച്ചു. ഞാൻ ഞെട്ടിപ്പോയി അദ്ദേഹത്തിന് എന്റെ പേര് അറിയാം എന്നതായിരുന്നു എന്റെ അത്ഭുതം. എന്റെ തോളിൽ പിടിച്ചു കൊണ്ട് സംസാരിച്ച അദ്ദേഹം കാറിന്റെ അടുത്ത് വരെ പോയി. നന്നായി ജോലി ചെയ്യുന്നുണ്ട് എന്നു പറഞ്ഞ് എന്നെ അഭിനന്ദിച്ചു.” നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്ത വി.എം വിനുവിന്റെ വാക്കുകളാണിത്.അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമ ജീവിതമാരംഭിച്ച വിനു ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ‘ചരിത്ര’മെന്ന ചിത്രത്തിൽ ജോലി ചെയ്യുമ്പോഴാണ്. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് സംഭവിച്ച മമ്മൂട്ടിയുമായുള്ള അനുഭവത്തിനു ശേഷം അസോസിയേറ്റ് ഡയറക്ടർ ആയി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിക്കുകയും തുടർന്ന് മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി കൊണ്ട് വി.എം വിനു നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.

മമ്മൂട്ടി ക്ലാപ് ബോർഡ് കൊണ്ട് തലയ്ക്ക് അടിക്കുന്ന സ്വപ്നം കണ്ട് അനുഭവങ്ങളൊക്കെ അദ്ദേഹം തന്നെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞദിവസം പങ്കുവെക്കുകയുണ്ടായി.രസകരമായ അനുഭവങ്ങളോടൊപ്പം സിനിമാ ജീവിതം മുമ്പോട്ടു കൊണ്ടു പോയ വിനു ഇതിനോടകം പതിനെട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു. 1999-ൽ മമ്മൂട്ടിയെ നായകനാക്കി ‘പല്ലാവൂർ ദേവനാരായണൻ’ എന്ന ചിത്രം വി.എം വിനു സംവിധാനം ചെയ്തു. തുടർന്ന് ബാലേട്ടൻ,മൈലാട്ടം, വേഷം, ബസ് കണ്ടക്ടർ തുടങ്ങി സൂപ്പർ താരങ്ങളെ നായകൻമാരാക്കി കൊണ്ട് നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് കുട്ടിമാമ എന്ന ചിത്രമാണ് വി.എം വിനു അവസാനമായി സംവിധാനം ചെയ്തത്.

Leave a Reply