നടൻ സന്തോഷ് കീഴാറ്റൂർ ഹനുമാന്റെ ശക്തി ചോദ്യം ചെയ്തു… രോഷാകുലനായി ഉണ്ണി മുകുന്ദൻ
1 min read

നടൻ സന്തോഷ് കീഴാറ്റൂർ ഹനുമാന്റെ ശക്തി ചോദ്യം ചെയ്തു… രോഷാകുലനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമാലോകത്ത് ഇതാ പുതിയൊരു വിവാദം ഉടലെടുക്കുകയാണ്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മലയാളത്തിലെ പ്രധാനപ്പെട്ട അഭിനേതാക്കളിലൊരാളായ സന്തോഷ് കീഴാറ്റൂർ ഇട്ട കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മറ്റുമായി വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കോവിഡ് എന്ന വലിയ പ്രതിസന്ധി ലോകത്താകമാനം വ്യാപിക്കുമ്പോൾ പൊതുവേ ദൈവ വിശ്വാസങ്ങളും ദൈവങ്ങളും ചോദ്യം ചെയ്യപ്പെടുന്ന പ്രവണത വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉണ്ണി മുകുന്ദൻ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാൻ വിഗ്രഹം എടുത്തുകൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ സന്തോഷ് കീഴാറ്റൂർ ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് കമന്റ് ചെയ്യുകയുണ്ടായി. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉണ്ണി മുകുന്ദൻ വളരെ വ്യക്തമായ മറുപടിയും നൽകുകയും തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ സംഭവം ശ്രദ്ധയിൽപ്പെട്ട ആരാധകർ ഇപ്പോൾ സന്തോഷ് കീഴാറ്റൂരിനെ വ്യാപകമായി കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുകയാണ്.ഇതിനോടൊപ്പം തന്റെ ഇടത് രാഷ്ട്രീയ മനോഭാവം വളരെ വ്യക്തമായി തന്നെ പ്രകടിപ്പിച്ചിട്ടുള്ള സന്തോഷ് കീഴാറ്റൂരിനെതിരെ രാഷ്ട്രീയക്കാരൻ എന്ന നിലയിലും ചിലർ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നസന്തോഷ് കീഴാറ്റൂരിന്റെ കമന്റ് ഏവരെയും രോഷാകുലരാക്കുമ്പോൾ വളരെ കൃത്യമായ മറുപടി ഉണ്ണി മുകുന്ദൻ നൽകിയിട്ടുണ്ട് എന്നതാണ് ആരാധകർക്ക് ആശ്വാസം. ഉണ്ണിമുകുന്ദന്റെ മറുപടി കമന്റ് ഇങ്ങനെ:”ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ,അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽഎല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട സ്വന്തം വില കളയാതെ., btb, what keep you high in these days?”. ഈ കമന്റ് വിവാദം വലിയ രീതിയിൽ ആരാധകരെയും മറ്റുള്ളവരെയും വലിയ രീതിയിൽ രോഷാകുലരാക്കിയിട്ടുണ്ട് എന്ന് ഉണ്ണിമുകുന്ദൻ കമന്റ് ബോക്സിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം.

Leave a Reply