fbpx

കേരള നിയമസഭ ഇലക്ഷൻ ഫലപ്രഖ്യാപനം ഉണ്ടാവാൻ കുറച്ച് സമയം മാത്രം ബാക്കി നിൽക്കെ കേരളം ഇനി അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. എല്ലാ മുന്നണികളും വിജയ പ്രതീക്ഷ വെച്ചു പുലർത്തുമ്പോൾ ഏതു പാർട്ടി അധികാരത്തിൽ വന്നാലും നടപ്പിലാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സംവിധായകൻ ബിജു മുൻപോട്ട് വയ്ക്കുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിർദ്ദേശങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ശക്തമായി നടപ്പിലാക്കേണ്ട വിഷയങ്ങൾ തന്നെയാണ്. ജനാധിപത്യബോധം എന്നതിന്റെ കുറവ് രാജ്യത്താകമാനം പ്രതിഫലിക്കുമ്പോൾ ബോധപൂർവ്വമുള്ള ഗവൺമെന്റ് പ്രവർത്തനംകൊണ്ട് മാത്രമേ അതിനെ പരിഹരിക്കാനും മറികടക്കാനും കഴിയു.ആദിവാസി,ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്നം മുതൽ അഹന്ത ഇല്ലാത്ത ജനപ്രതിനിധികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വരെയുള്ള നിർദേശങ്ങളാണ് ഡോക്ടർ ബിജു മുന്നോട്ടുവയ്ക്കുന്നത്. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “തിരഞ്ഞെടുപ്പ് ഫലത്തിനു രണ്ടു ദിവസങ്ങൾ കൂടി…തിരത്തെടുപ്പിൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തണം എന്നതാണ് ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്.

1. ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഭൂ പ്രശ്നം പരിഹരിക്കണം.

2. ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള സൗജന്യ റേഷൻ, ചികിത്സ, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഉറപ്പാക്കണം.

3. യു എ പി എ യുടെ ദുരുപയോഗം കർശനമായി തടയണം.

4. മാവോയിസ്റ്റ് കൊ.ലപാത.കങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊ.ലപാത.കങ്ങൾ , രാഷ്ട്രീയ കൊ.ലപാത.കങ്ങൾ എന്നിവ കർശനമായി തടയണം.

5. ലോക്കപ്പ് മർ.ദ്ദനങ്ങൾ ഉണ്ടാകാതെ ഇരിക്കണം. ലോക്കപ്പ് മർദ്ദന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.

6. പോലീസ് എന്നത് പേടിക്കേണ്ടുന്ന ഒരു വിഭാഗം എന്ന നില മാറ്റി ജനങ്ങളോട് മാന്യമായി പെരുമാറുന്ന ഒരു സേവന വിഭാഗം ആയി മാറണം.

7. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കണം.

8. ആരോഗ്യ രംഗത്ത് കേന്ദ്ര സർക്കാർ മാതൃകയിൽ ആരോഗ്യ മന്ത്രിയുടെ ചുമതലയിൽ അല്ലാതെ ആയുഷ് വകുപ്പിന് പ്രത്യേക മന്ത്രിക്ക് ചുമതല ഉണ്ടാവണം.

9. കാസർകോട്ട് മെഡിക്കൽ കോളജ് ഉണ്ടാവണം.

10. കാസർകോട്ട് എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണം.

11. കലയും സംസ്കാരവും ആയി എന്തെങ്കിലും പ്രാഥമിക ബന്ധമുള്ളതും അത്തരത്തിൽ ക്രിയാത്മകമായ ബോധവുമുള്ള ഒരാളെ വേണം സാംസ്കാരിക മന്ത്രി ആയി നിയമിക്കാൻ.

12. ചലച്ചിത്ര അക്കാദമിയെ സ്ഥിരം കോക്കസിൽ നിന്നും രക്ഷപ്പെടുത്തി മലയാളസിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കുന്ന ഒരു സ്ഥാപനം ആക്കി മാറ്റാൻ പറ്റുന്ന ആളുകളെ നിയമിക്കണം.

13. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും സുതാര്യം ആകണം. പൊതു ജനങ്ങൾക്ക് അപ്രാപ്യമായ ഒന്നാവരുത് സർക്കാർ എന്ന സംവിധാനം..

14. നാട്ടിലെ നിയമ വ്യവസ്‌ഥ സാധാരണക്കാർക്ക് ഒന്നും രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് വേറൊന്നും എന്ന നില മാറണം.

15. സർക്കാരിലെ വിവിധ വകുപ്പുകളിലെ താൽക്കാലിക / സ്ഥിരം നിയമനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും ശുപാർശയും ഭീഷണികളും ഉണ്ടാവാൻ അനുവദിക്കരുത്…..

16. ജനപ്രതിനിധികളും മന്ത്രിമാരും പൊതുജനങ്ങളുടെ യജമാനന്മാർ അല്ല മറിച്ച് പൊതുജനങ്ങളുടെ സേവകർ ആണ് എന്ന ജനാധിപത്യ ബോധം ഉള്ള, ജനങ്ങളോട് ധിക്കാരവും അഹന്തയും വെച്ചു പുലർത്താത്ത , അധികാരം ദുർവിനിയോഗം ചെയ്യാത്ത ജനപ്രതിനിധികൾ കൂടുതൽ ആയി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു….”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.