‘കങ്കണയ്ക്ക് അങ്ങനെ സംഭവിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ഈ അവസ്ഥ നമുക്കും വരാം’ റിമ കല്ലിങ്കൽ പ്രതികരിക്കുന്നു

ബോളിവുഡ് താരം കങ്കണയുടെ ട്വിറ്റെർ അക്കൗണ്ട് സസ്പെൻസ് ചെയ്തതിനെ കുറിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടി റിമ കല്ലിങ്കിൽ മുന്നോട്ട് വന്നു. ഒരു ഫാൻ ചാറ്റിങ്ങിനു ഇടയിൽ ആണ് ഈ വിഷയത്തിൽ റിമ കല്ലിങ്കൽ തന്റെ നിലപാട് വ്യക്തമാക്കിയത്. “കങ്കണ റനൗട്ട് ആയതിൽ സന്തോഷമുണ്ട്. പക്ഷേ ഇത്തരത്തിലുള്ള എതിർപ്പുകൾ നമ്മൾക്കു എതിരെയും വരാം. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സാമൂഹ്യ മാധ്യമങ്ങൾ ബാൻ ചെയുന്നതിനോട് എനിക്ക് എതിർപ്പാണ് എന്നാണ് റിമ കല്ലിങ്കൽ അറിയിച്ചത്. പ്രതിഷേധങ്ങൾ ഉയർത്തുന്നവരുടെ അവസ്ഥ ഇങ്ങനെ എങ്കിൽ ഇത്തരം ഒരു സാഹചര്യം നമുക്കും വരാം എന്നാണ് ഇതിലൂടെ റിമ കല്ലിങ്കൽ വ്യക്തമാകിയത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കങ്കണയെ സ്വാഗതം ചെയ്തു കൊണ്ട് ‘ കൂ ‘ആപ്പ് എത്തിയിരുന്നു. ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന് ആവിശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റുകൾ പങ്കുവെച്ചതിന് പിന്നാലേയാണ് താരത്തിന്റെ ട്വിറ്റെർ അക്കൗണ്ട് സസ്പെൻസ് ചെയ്തത്. ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്തതിനെ തുടർന്നാണ് ഇങ്ങനെ തീരുമാനം ട്വീറ്റർ എടുത്തത്.ഇതേ തുടർന്ന് കങ്കണ തന്റെ പ്രതിഷേധം ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ടിരുന്നു.

തനിക്കു പ്രതികരിക്കാൻ മറ്റു മാർഗങ്ങൾ ഉണ്ട് എന്നു വെളിപ്പെടുത്തികൊണ്ടായിരുന്നു പ്രതിഷേധം. ബംഗാളിനെ മമത ഒരു കശ്മീർ ആക്കിമാറ്റുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. കങ്കണയുടെ വാക്കുകൾ വലിയ പ്രധിഷേധമാണുണ്ടാക്കിയത് അതേ തുടർന്നൊക്കെയാണ് അക്കൗണ്ട് സസ്പെൻസ് ചെയ്യാൻ കരണവും.

Related Posts

Leave a Reply