fbpx

മലങ്കര മാർത്തോമ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മോഹൻലാൽ മമ്മൂട്ടി അടക്കം സിനിമാ മേഖലയിലുള്ള നിരവധി ആളുകൾ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൈരളി ടിവി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ സ്വതസിദ്ധ ശൈലിയിൽ അദ്ദേഹം മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ സദസ്സിൽ പലകുറി ചിരി മുഴങ്ങി. വൈറലായ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “ഞങ്ങളുടെ പള്ളിയിൽ ഒക്കെ സിനിമ കാണിക്കും. ഇപ്പോൾ ഞങ്ങളുടെ മെത്രാപോലിത്തയെക്കാൾ കൂടുതൽ അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയും ആണ്. ഇന്ന് സമൂഹത്തിൽ അവരുടെ സ്വാധീനം വളരെ നല്ലതാണ്. ഇവർക്ക് ഉന്നതമായ ആദരവ് അർഹിക്കുന്നു. ഞാൻ സ്വർഗ്ഗത്തിൽ പോകും എങ്കിൽ മമ്മൂട്ടിയും സ്വർഗ്ഗത്തിൽ പോകും, ഞാൻ പോയില്ലെങ്കിലും അദ്ദേഹം പോകും. അതാണ് എനിക്കുള്ള അനുഭവം. അദ്ദേഹം എന്നെ വളരെയധികം സ്നേഹിക്കുകയും ആ സ്നേഹം മുഖാന്തരം എന്നെ ഉയർത്തുകയും ചെയ്തിട്ടുണ്ട് അവരോട് എനിക്ക് വളരെയധികം കടപ്പാടുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ ഒരു സെക്രട്ടറി ഓർത്തഡോക്സ് സഭയിലെ ഒരു അച്ഛനാണ്.

അച്ഛന്റെ ഒരു ബർത്ത് ഡേ ദിനത്തിൽ മമ്മൂട്ടി ഒരു വേദപുസ്തകവും കുരിശും സമ്മാനമായി കൊടുത്തു. അന്നേരം ഞാൻ പറഞ്ഞു അച്ഛൻ വേദപുസ്തകം വായിക്കുന്നില്ല എന്ന് മമ്മൂട്ടി എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചു. അതുകൊണ്ട് ഇനി മുതൽ വേദപുസ്തകം വായിക്കണം എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം (മമ്മൂട്ടി) സാധുക്കളായ ആളുകൾക്ക് നിങ്ങൾ ഈ പറയുമ്പോലെ സീറോ ഓഫ് സൊസൈറ്റി, അദ്ദേഹം ആക്ട് ചെയ്തു ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം അവർക്ക് വേണ്ടി ചെലവഴിക്കും. അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ഇല്ലായിരുന്നെങ്കിൽ നരകത്തിൽ ഇതിൽ കൂടുതൽ ആളുകൾ കണ്ടേനെ. അതുകൊണ്ട് നരകത്തിൽ പോകാതെ ലോകത്തിൽ ജീവിക്കാൻ ആളുകളെ സഹായിക്കുന്ന പല പരിപാടികൾ ഉണ്ട്. അത് അഭിനയത്തിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് അനേകർക്ക് ആശ്വാസം നൽകുന്നു. അതുകൊണ്ട് നമ്മളെ ചിലരോട് ചോദിക്കുകയാ…, തിരുമേനി പോകുന്നത്തെക്കാണോ മമ്മൂട്ടി പോകുന്നിടത്തെകാണോ പോകേണ്ടത് എന്ന് ചോദിച്ചാൽ ചിലർ പറയും മമ്മൂട്ടി പോകുന്ന ഇടത്തേക്ക് പോയാൽ മതിയെന്ന് തിരുമേനി തിരുമേനിയുടെ സ്ഥലത്ത് പൊയ്ക്കോ എന്ന്.വളരെയധികം മനുഷ്യസ്നേഹം ഉള്ള വ്യക്തിയാണ് ഇദ്ദേഹം.

ഞാൻ ഇദ്ദേഹത്തിന്റെ ഒന്ന് രണ്ട് പടങ്ങൾ കണ്ടിട്ടുണ്ട് അതൊക്കെ വളരെ വലിയ ആശയങ്ങൾ, ദൈവത്തെ ഞങ്ങൾ കൂടുതൽ പ്രസംഗിക്കുന്നതിനേക്കാൾ പറയുന്നു. ഞാൻ പരമസത്യം വേദപുസ്തകത്തിൽ നിന്ന് വായിച്ച് എന്റെ ജനങ്ങളോട് സംസാരിച്ചാൽ 5 മിനിറ്റ് കഴിഞ്ഞ് എല്ലാം ഉറക്കം തുടങ്ങും. എന്നാൽ ആരാണ്ട് എഴുതിയ ഒരു കള്ളക്കഥ അത് ആക്ട് ചെയ്താൽ ഒന്നര മണിക്കൂർ ആയാലും ആരും ഉറങ്ങുകയില്ല.ഞാൻ ചോദിച്ചു അതിന്റെ രഹസ്യം എന്താണെന്ന്. അപ്പോൾ പൊന്നമ്മ പറഞ്ഞു, തിരുമേനി സത്യം പറയുന്നത് കേട്ടാൽ കള്ളം പോലെ ഇരിക്കും ഞാൻ കള്ളം പറഞ്ഞാൽ സത്യം പോലെയിരിക്കും.അങ്ങനെ മനുഷ്യന്റെ ഹൃദയത്തിൽ ഇളക്കം ഉണ്ടാക്കതക്കതായ രീതിയിൽ അവരോട് സംസാരിക്കാൻ കഴിയുന്നു. ഇവരൊക്കെ മെത്രാന്മാർ ആകും ആയിരുന്നെങ്കിൽ എന്തോ ആവും. എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും കടപ്പാടും എന്റെ ഉള്ളിൽ കൂടുതലാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.