ഒമർ ലുലുവിന്റെ അഭിപ്രായം തെറ്റ് !! കിടിലൻ മറുപടിയുമായി അൽഫോൺസ് പുത്രൻ !! കൈയടിച്ച് സോഷ്യൽ മീഡിയ
1 min read

ഒമർ ലുലുവിന്റെ അഭിപ്രായം തെറ്റ് !! കിടിലൻ മറുപടിയുമായി അൽഫോൺസ് പുത്രൻ !! കൈയടിച്ച് സോഷ്യൽ മീഡിയ

“No Fan Fight An Open Discussion രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?” സംവിധായകനോ മറ്റൊരു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണിത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ ഫേസ്ബുക്ക് പോസ്റ്റിന് മലയാളത്തിന്റെ മറ്റൊരു പ്രമുഖ സംവിധായകനായ അൽഫോൺസ് പുത്രൻ തുറന്ന മറുപടി നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റൊരു പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ആയി ആണ് തന്റെ മറുപടി രേഖപ്പെടുത്തിയത്. ഇതിനോടകം അൽഫോൻസ് പുത്രന്റെ വളരെ കൃത്യമായ മറുപടി ആരാധകരും മറ്റു സിനിമ പ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിലെ സൂപ്പർതാരങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒമർ ലുലുവിന്റെ പോസ്റ്റിന് സാധാരണക്കാരായ സിനിമാപ്രേമികൾ തക്ക മറുപടി നൽകിയിട്ടുണ്ട്. അതിനു തൊട്ടുപിന്നാലെയാണ് പ്രമുഖ സംവിധായകൻ തന്നെ കിടിലൻ മറുപടി എത്തിയിരിക്കുന്നത്.

അൽഫോൺസ് പുത്രൻ നൽകിയ മറുപടി കമന്റ് ഇങ്ങനെ; “ആക്ടിങ്,ഡാൻസ്, ഫൈറ്റ്,ഡയലോഗ്, സ്റ്റൈൽ, ആറ്റിട്യൂട് ഇത് റൊമ്പ മുഖ്യം ബിഗിലെ… ഈ പറഞ്ഞ ലിസ്റ്റിൽ അമീർ ഖാൻ, ഷാരൂഖാൻ, കമലഹാസൻ എന്താണ് ഇല്ലാത്തത് ഒമാറെ? മലയാളത്തിൽ… മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവർക്കും ഇത് ഈസിയായി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യ സ്ക്രിപ്റ്റിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളൂ എന്ന് തോന്നുന്നു. ഇപ്പോ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ട് തുടങ്ങിയല്ലോ. ഒരു 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച നല്ല സ്ക്രിപ്റ്റും എക്സിക്യൂഷനും ഉള്ള ഫിലിം വന്നാൽ… സ്റ്റീവൻ സ്പിൽബർഗ് സാർ പോലും അടുത്ത പടം തൊട്ട് ഇവരെ കാസ്റ്റ് ചെയ്യും. അതുംവൈകാതെ നടക്കാൻ സാധ്യതയുണ്ട്.”

Leave a Reply