വാപ്പിച്ചിക്കും ഉമ്മിച്ചിക്കും വിവാഹ വാർഷികാശംസകൾ നേർന്നു മകൻ ദുൽഖർ സൽമാൻ

മെഗാസ്റ്റാർ മമ്മൂട്ടിക്കും പ്രിയപത്നി സുൽഫത്തിനും ഇന്ന് നാല്പത്തി രണ്ടാം വിവാഹ വാർഷിക ദിനമാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് മകൻ ദുൽഖർ സൽമാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു. വളരെ പ്രണയം തുളുമ്പുന്ന മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചാണ് ദുൽഖർ സൽമാന്റെ പോസ്റ്റ്‌. 1979 വിവാഹം കഴിഞ്ഞ് മമ്മൂട്ടി-സുൽഫത്ത് മകൻ ദുൽഖർ സൽമാൻ മകൾ സുറുമി എന്നിങ്ങനെ രണ്ടു മക്കളാണ്. മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് പൊതുഇടങ്ങളിൽ അധികം സാന്നിധ്യമറിയിക്കാറില്ല.

തന്റെ ജീവിതവിജയത്തിൽ ഭാര്യക്കുള്ള നിർണായകമായ പങ്കുകളെ കുറിച്ച് മമ്മൂട്ടി ഇടക്ക് ചില അഭിമുഖ പരിപാടികളിൽ വാചാലനാകാറുണ്ട്. മലയാള സിനിമാ ലോകം ഒന്നടങ്കം ഇവർക്ക് വിവാഹ വാർഷിക ആശംസകൾ അറിയിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ അടക്കം പല പ്രമുഖ താരങ്ങളും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയകളിൽ സജീവമാണ്. ആരാധകരും ഇന്ന് ഈ മാതൃകാ ദമ്പതികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആശംസകൾ അറിയിച്ചിട്ടുണ്ട്.

 

Related Posts

Leave a Reply