താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ…?? മഞ്ജുവാര്യരുടെ മറുപടി ഇങ്ങനെ…
1 min read

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ…?? മഞ്ജുവാര്യരുടെ മറുപടി ഇങ്ങനെ…

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇന്ത്യയിലെ തന്നെ മറ്റെല്ലാ ഇൻഡസ്ട്രികളെയും അപേക്ഷിച്ച് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സിനിമാ സംഘടനയാണ്. സംഘടനയുടെ പല പ്രവർത്തനങ്ങൾക്കും വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. വിലക്കുകളും വിവാദങ്ങളും സിനിമകളും ഒക്കെയായി മലയാള സിനിമയുടെ ഒരു സംസ്കാരത്തിന്റെ ശക്തമായ സാന്നിധ്യമായി താരസംഘടന അമ്മ മാറി കഴിഞ്ഞിരിക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രവും സമാനതകളില്ലാത്ത നേട്ടങ്ങൾ ആണ് അമ്മയ്ക്ക് നേടിക്കൊടുത്തത്. എല്ലായിപ്പോഴും സംഘടനയുടെ നേതൃത്വനിരയിൽ സൂപ്പർ താരങ്ങൾ തന്നെ എത്താറുള്ളത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വാർത്താ പ്രാധാന്യം ലഭിക്കാറുള്ളതിന് ഒരു കാരണമാണ്. 2018 മുതൽ സംഘടനയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്നത് നടൻ മോഹൻലാലാണ്. ഗണേഷ് കുമാർ,മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്റ്മാർ. ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ്. കാലങ്ങളായി നേതൃത്വ നിരയിൽ മുൻപന്തിയിൽ നടന്മാരെ തന്നെയാണ് കണ്ടുവരുന്നത്.നടിമാരുടെ സാന്നിധ്യം നേതൃത്വനിരയിൽ ഇല്ലാത്തതിൽ ചെറിയതോതിലുള്ള വിമർശനവും സംഘടന നേരിട്ടിട്ടുണ്ട്.ഇപ്പോഴിതാ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള അവസരം ലഭിച്ചാൽ എന്തായിരിക്കും പ്രതികരണം എന്ന നടി മഞ്ജുവാര്യർ വ്യക്തമാക്കിയിരിക്കുകയാണ്.

ക്ലബ് എഫ്.എംന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുവാര്യർ അമ്മയുടെ പ്രസിഡന്റ് ആകുമോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി നൽകിയത്. നടിമാരുടെ താരനിരയിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് മഞ്ജുവാര്യരുടെ സ്ഥാനം നിലവിൽ മലയാളത്തിലെ സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ജു വാര്യർ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ചുമതല സഹിക്കുമോ എന്ന് ഉറ്റു നോക്കുന്ന ചുരുക്കം ചില ആരാധകരും ഉണ്ട്. അങ്ങനെ കാത്തിരിക്കുന്ന ഏവർക്കും മഞ്ജുവാര്യരുടെ മറുപടി തൃപ്തികരമായി തന്നെ മാറിയിരിക്കുന്നു. ‘അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാവരും നിർബന്ധിച്ചാലും ഞാൻ അത് വേണ്ട എന്നേ പറയുകയുള്ളൂ, കാരണം എനിക്ക് അതിനുള്ള കപ്പാസിറ്റി ഒന്നുമില്ല…’ മഞ്ജു വാര്യർ പ്രതികരിച്ചത് ഇങ്ങനെയാണ്. സ്ത്രീകൾ നേതൃത്വ നിരയിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നില്ല എന്ന പരാതി താര സംഘടനയ്ക്കെതിരെ ശക്തമായി നിലനിൽക്കുമ്പോഴാണ് മഞ്ജുവാര്യരുടെ ഈ പ്രതികരണം. പലപ്പോഴും വിവാദമായ വിഷയങ്ങളിൽ നിന്നും മനപ്പൂർവം സംയമനം പാലിച്ചുകൊണ്ട് മാറിനിൽക്കുന്ന ഒരു പ്രകൃതമാണ് മഞ്ജുവാര്യരുടെത്.

Leave a Reply