ഷെയിൻ നിഗം എന്നെങ്കിലും ഒരു സംവിധായകൻ ആകുമോ..?? വലിയ പ്രതീക്ഷ നൽകിയ മറുപടി ഇങ്ങനെ
1 min read

ഷെയിൻ നിഗം എന്നെങ്കിലും ഒരു സംവിധായകൻ ആകുമോ..?? വലിയ പ്രതീക്ഷ നൽകിയ മറുപടി ഇങ്ങനെ

ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ ചുവടുറപ്പിച്ചു പിന്നീട് വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത യുവ നടനാണ് ഷെയിൻ നിഗം. സീരിയലുകളിലും വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തും നിലനിന്നിരുന്ന ഷെയിൻ നിഗം പ്രേക്ഷകരെ ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് പുതിയ ഓരോ ചിത്രങ്ങളിലും ഗംഭീര പ്രകടനം കാഴ്ചവച്ചത്. പറവ, ഈട, കിസ്മത്ത്, വലിയപെരുന്നാള്, ഇഷ്ക്ക്, കുമ്പളങ്ങി നൈറ്റ്സ് അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ വലിയൊരു സ്ഥാനം തന്നെ ഷെയിൻ നിഗത്തിന് നേടാൻ കഴിഞ്ഞു. ഇനിയും നിരവധി മികച്ച ചിത്രങ്ങൾ ഷെയിനിൽ നിന്നും ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്റെ സംവിധാന മോഹത്തെക്കുറിച്ച് മുൻപ് ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സംവിധാന മോഹത്തെക്കുറിച്ച്‌ ഷെയിൻ വാചാലനായത്. ഭാവിയിലെപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ആഗ്രഹം ഉണ്ട് എന്നതാണ് ഷെയിൻ നിഗം മറുപടി നൽകിയത്.

അഭിനയത്തിന് പുറമേ സംവിധാന മേഖലയിലേക്ക് എന്തെങ്കിലും താൻ തിരിയുമെന്ന് ഷെയിൻ നിഗം വളരെ വ്യക്തമായി പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.അതിനായി എഴുതിയിട്ടുണ്ട്, ഇപ്പോൾ അങ്ങനെ എഴുതാറില്ല. ആശയങ്ങൾ വരാറുണ്ട് അപ്പോൾ ചില സമയത്ത് എഴുതി വയ്ക്കും. ചില സമയത്ത് അത് മറന്നു പോകും. എനിക്ക് അപ്പോൾ തോന്നുന്ന മനസ്സിൽ കണ്ട കാര്യങ്ങളാണ് എഴുതി വയ്ക്കുന്നത്. അത് ചിലപ്പോൾ ഒരു വിഷ്വൽ ആവാം ഐഡിയ ആവാം. എനിക്ക് പിന്നീടത് മനസ്സിലാവണം എന്ന നിലയിൽ അത് എഴുതി വയ്ക്കും. എന്നാൽ പടം അങ്ങനെ ആയിട്ട് കാര്യമില്ല, എല്ലാവർക്കും മനസ്സിലാവണം.

Leave a Reply