‘ആ ദുൽഖർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നു’ ലാൽ ജോസിന്റെ പ്രഖ്യാപനം ആരാധകർക്ക് ആവേശം
1 min read

‘ആ ദുൽഖർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നു’ ലാൽ ജോസിന്റെ പ്രഖ്യാപനം ആരാധകർക്ക് ആവേശം

ഒരേസമയം ഹിറ്റ് ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി മാറിയ ലാൽ ജോസ് ദുൽഖർ സൽമാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതി വൈറൽ ആയിരിക്കുന്ന വിഷയം. ഏകദേശം ഒരു വർഷം മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ’41’ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ക്ലബ് എഫ്.മിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് ലാൽ ജോസ് ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലെ രണ്ടാം ഭാഗം ഒരുക്കാൻ താല്പര്യമുണ്ട് എന്ന് തുറന്നു പറഞ്ഞത്. കരിയറിന്റെ ആരംഭഘട്ടത്തിൽ ദുൽഖർ സൽമാൻ വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ. ദുൽഖർ സൽമാനൊപ്പം വളരെ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും പ്രേക്ഷക പ്രശംസ നേടിയിരുന്നു. കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണ ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുക്കുകയും ചെയ്തു. അഭിനയത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ദുൽഖർ സൽമാൻ ചിത്രം ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ നിന്നു.

അഭിമുഖത്തിൽ മീശമാധവനിലെ രണ്ടാം ഭാഗം ഇറക്കുകയാണെങ്കിൽ ആ ചിത്രത്തിൽ നായിക ആയിരിക്കുമെന്ന ചോദ്യത്തിനാണ് വിക്രമാദിത്യനെക്കുറിച്ചും ലാൽ ജോസ് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, ” മീശമാധവൻ 2 ഒരിക്കലും ഇറക്കുകയില്ല. ഞാനത് ഇറക്കുകയും ഇല്ല വേറെ ആരെയും കൊണ്ട് ഇറക്കാനായി സമ്മതിക്കുകയുമില്ല.മീശമാധവന്റെ കഥ കമ്പ്ലീറ്റഡ് ആണ്, അത് കമ്പ്ലീറ്റ് ചെയ്ത് കഴിഞ്ഞ ഒരു കഥയാണ്. അതൊരു കൾട്ട് ഫിലിം ആയി മാറിയൊരു സിനിമയാണ്. ഞാൻ ചെയ്ത സിനിമകളിൽ സെക്കൻഡ് പാർട്ട് ഇറക്കുകയാണെങ്കിൽ അത് വിക്രമാദിത്യൻ എന്ന് പറയുന്ന സിനിമയുടെ സെക്കൻഡ് പാർട്ട് ആയിരിക്കും,അത് വന്നേക്കാം ഞാനത് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മീശമാധവനെ അങ്ങനെ തന്നെ നിലനിർത്താൻ ആണ് എനിക്കിഷ്ടം.”

Leave a Reply