മമ്മൂട്ടി അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ‘ബിഗ് ബി’യിലെ അപകട രംഗത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..??കലാസംവിധായകന്റെവാക്കുകൾ ഞെട്ടിപ്പിക്കുന്നത്
1 min read

മമ്മൂട്ടി അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ‘ബിഗ് ബി’യിലെ അപകട രംഗത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..??കലാസംവിധായകന്റെവാക്കുകൾ ഞെട്ടിപ്പിക്കുന്നത്

പ്രൊഡക്ഷൻ ഡിസൈനർ, കലാസംവിധായകൻ എന്നീ നിലകളിൽ മലയാളസിനിമയിൽ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകനാണ് ജോസഫ് നെല്ലിക്കൽ. ഏകദേശം ഇരുപത് വർഷക്കാലത്തോളം ആയി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ക്യാമറയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിച്ചുകൊണ്ട് പ്രശസ്തനായ ജോസഫ് ഇപ്പോഴിതാ ‘ബിഗ് ബി’ എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഏവരും ഇന്നും ആഘോഷമാക്കുന്ന വളരെ സുപ്രധാനമായ ഒരു രംഗമുണ്ട്. ഈ രംഗത്തിന് പിന്നിലെ യഥാർത്ഥ സംഭവങ്ങളെ കുറിച്ച് ജോസഫ് നെല്ലിക്കൽ തുറന്നു പറഞ്ഞിരിക്കുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ജോസഫ് നെല്ലിക്കലിന്റെ വാക്കുകളിങ്ങനെ:, “ഈ സിനിമയിലും രസകരമായ നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.അന്ന് നിരവധി ട്രോളുകൾ ഇറങ്ങിയിട്ടുള്ള, എന്നാണ് ട്രോളുകൾ ഒക്കെ ഉള്ളത് അന്ന് അതിനെ ട്രോളുകൾ എന്നൊന്നും വിളിക്കാൻ പറ്റില്ല എന്നാൽ പോലും ജനങ്ങൾ ഏറ്റവും കൂടുതൽ എത്തി നോക്കിയിട്ടുള്ള സീക്വൻസ് എന്ന് പറയുന്നത് മമ്മൂക്കയ്ക്ക് അപകടം പറ്റുന്ന ഒരു സംഭവമാണ്. അതായത് ഒരു ജീപ്പ് ഇടിപ്പിച്ച് തെറുപ്പിക്കുമ്പോൾ അതിൽ നിന്നും ഒരു ഡോറ് പറന്നു വന്ന് മമ്മൂക്കയുടെ നേർക്കു വരുമ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുന്നതുമായ രംഗം. ആക്ച്വലി ഞങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്ന സമയത്ത് സംഭവിച്ചത്, ജീപ്പിന്റെ ഫ്രണ്ടിൽ രണ്ട് മാനിക്യുൻ വെച്ചിട്ടുണ്ടായിരുന്നു.

അത് പേപ്പർ മാനിക്യുനാണ്, ജീപ്പ് ബ്ലാസ്റ്റ് ചെയ്ത സമയത്ത് ആ മാനിക്യുൻ തെറിച്ച് മമ്മൂക്കയുടെ നേർക്ക് വന്നു. എന്താണ് വന്നത് എന്ന് മനസ്സിലായില്ല പക്ഷെ മമ്മൂക്ക ഒഴിഞ്ഞുമാറി കളഞ്ഞു. അപ്പോഴൊന്നും ഞങ്ങൾ അത് ശ്രദ്ധിച്ചില്ല പിന്നീട് വൈകുന്നേരം ഞങ്ങൾ അടുത്ത ലൊക്കേഷനിലേക്ക് വന്ന് അതിന്റെ മേക്കിങ് വീഡിയോ റീവൈൻഡ് ചെയ്തപ്പോഴാണ് എന്തോ ഒരു വസ്തു മമ്മൂക്കയുടെ അടുത്തേക്ക് വരുന്നതും മമ്മൂക്ക മാറി കളയുന്നതും മമ്മൂക്ക അതിൽനിന്നും രക്ഷപ്പെടുന്നതും കണ്ടത്. എന്നാൽ മമ്മൂക്ക അങ്ങനെ ഒരു കാര്യം സംഭവിച്ചതായി പറഞ്ഞിരുന്നില്ല.വൈകുന്നേരമാണ് അതിന്റെ ഒരു ഭീകരത മനസ്സിലാവുന്നത്.എന്തോ ഒരു ഓബ്ജക്റ്റ് മമ്മൂക്കയുടെ അടുത്ത് വന്നു എന്നുള്ളതും അതിൽനിന്നും മമ്മൂക്ക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നുള്ളതും അന്ന് തന്നെ ഞങ്ങൾ ചാനലുകളിൽ അറിയിച്ചു. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ ആ കാര്യം വൈറലായി. ജനങ്ങൾ മുഴുവൻ ആ സംഭവം അറിഞ്ഞു, ആ ഒരു സീൻ കാണാൻ ജനങ്ങൾക്ക് വെയിറ്റ് ചെയ്തു. സിനിമയിൽ കാണുമ്പോഴേക്കും അതിനെ ചെറിയൊരു മാറ്റങ്ങൾ വരുത്തിയാണ് ആ പറന്നുവന്ന വസ്തു ഒരു ഡോർ ആയി മാറിയത്. അങ്ങനെ സിനിമയിൽ കാണാൻ സാധിക്കും ജീപ്പിന്റെ ഡോർ പറന്നുവന്ന് മമ്മൂക്കയുടെ അടുത്തു കൂടി പോകുന്നത്.”

Leave a Reply