fbpx
Latest News

മോഹൻലാലിന്റെ 10 അണ്ടർ റേറ്റഡ് സിനിമകൾ !!

ഒരുകാലത്ത് തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുക്കാത്തത് എന്നാൽ പിന്നീട് മിനിസ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്ത നിരവധി മോഹൻലാൽ ചിത്രങ്ങളെക്കുറിച്ച് പലകുറി ഏവരും ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരു കാലത്ത് തീയേറ്ററുകളിൽ വലിയ വിജയമാവുകയും എന്നാൽ പുതിയ കാലത്ത് സിനിമ ചർച്ചകൾക്കിടയിൽ മോഹൻലാലിന്റെ മികച്ച പ്രകടനം എന്ന രീതിയിൽ വിലയിരുത്തപ്പെട്ടത്ത അല്ലെങ്കിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ചില മോഹൻലാൽ ചിത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള പത്ത് ചിത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിരിക്കുകയാണ് മൺസൂൺ മീഡിയ. വളരെ മികച്ച രീതിയിൽ പുതിയ ചിത്രങ്ങളെ വിലയിരുത്തുകയും അവയുടെ റിവ്യൂ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രമുഖ യൂട്യൂബ് ചാനൽ ആയ മൺസൂൺ മീഡിയ മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ‘മോഹൻലാലിന്റെ 10 അണ്ടർ റേറ്റഡ് സിനിമകൾ’ എന്ന വീഡിയോ പങ്കുവെച്ചത്. ആ കാലഘട്ടത്തിൽ വിജയിക്കാതെ പോയി ശ്രദ്ധിക്കാതെ പോയി എന്ന് കാരണം കൊണ്ടല്ല ഇപ്പോഴും മോഹൻലാൽ പ്രകടനങ്ങൾ എന്ന രീതിയിൽ എപ്പോഴും ചർച്ച ചെയ്യപ്പെടാത്ത പോയ ചിത്രങ്ങൾ എന്ന നിലയിലാണ് 10 പ്രധാനപ്പെട്ട ചിത്രങ്ങളെ പരിചയപ്പെടുത്തിയിരിക്കുന്നത്.

1. വാസ്തുഹാര

1991-ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. ജി.അരവിന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം. മോഹൻലാലിന്റെ മികച്ച പ്രകടനം എന്ന വിലയിരുത്തൽ വരുമ്പോഴും പലപ്പോഴും പുതിയ കാലത്ത് വാസ്തുഹാര ഉൾപ്പെടുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.

2. പക്ഷേ

1994-ൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെറിയാൻ കല്പകവാടിയാണ്. മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാലചന്ദ്രൻ എന്ന ഐ എ എസ് ഓഫീസറുടെ ജീവിതമാണ് പറയുന്നത്. നഷ്ട പ്രണയവും വിരഹവും ജീവിതത്തിലെ വിരസതയും എല്ലാം വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മോഹൻലാൽ എന്ന നടൻ ഈ ചിത്രത്തിൽ ഗംഭീര പ്രകടനം തന്നെയാണു കാഴ്ച വെച്ചത്.

3. പാദമുദ്ര

സോപ്പ് കുട്ടപ്പൻ, മാതു പണ്ടാരം എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തി മോഹൻലാൽ ഏവരെയും വിസ്മയിപ്പിച്ച ചിത്രമാണ് പാദമുദ്ര. ആർ.സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 1998-ൽ റിലീസ് ചെയ്തു. പിതൃത്വം വേട്ടയാടുന്ന വ്യക്തിയുടെ വൈകാരിക നിമിഷങ്ങൾ മികവാർന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മോഹൻലാലിന്റെ പ്രകടനം എന്തുകൊണ്ടും വിജയിച്ച ചിത്രമാണ് പാദമുദ്ര.

4. മിഴിനീർപൂവുകൾ

മോഹൻലാലിന്റെ അവിസ്മരണീയമായ ഒരു വില്ലൻ കഥാപാത്രമാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. 1986-ൽ ജോൺ പോളിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് മിഴിനീർ പൂവുകൾ. കമൽ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രം കൂടിയായിരുന്നു ഇത്. സമകാലിക പുരോഗമന ചിന്താഗതിയുമായി ചിത്രം പലപ്പോഴും യോജിക്കുന്നില്ലെങ്കിലും വില്ലൻ കഥാപാത്രമായി മോഹൻലാൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്നു.

5. ധനം

മധ്യവർഗത്തിന്റെ ജീവിതക്രമത്തിൽ പണം എത്രമാത്രം ആവശ്യമുള്ള ഘടകമാണെന്നും അതുണ്ടാക്കാൻ പാടുപെടുന്ന രണ്ട് യുവാക്കൾ വലിയ പ്രതിസന്ധി നേരിടുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ലോഹിതദാസ്-സിബി മലയിൽ-മോഹൻലാൽ എന്നിവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നിരവധി ഗംഭീര ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് എങ്ങനെ അറിയാം എങ്കിലും ഈ കാലഘട്ടത്തിൽ ധനം പലപ്പോഴും ഒരു ചർച്ചാ വിഷയം ആകാത്ത ചിത്രമായി കാണാറുണ്ട്.

6. ഉത്സവപ്പിറ്റേന്ന്

1980 -ൽ റിലീസ് ചെയ്ത ഈ ചിത്രം ജോൺ പോളിന്റെ തിരക്കഥയിൽ ഭരത് ഗോപി ആണ് സംവിധാനം ചെയ്തത്. അതിമാനുഷികനായ നിരവധി തമ്പുരാൻ കഥാപാത്രങ്ങൾ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിഷ്കളങ്കതയും മറ്റുള്ളവരുടെ പരിഹാസങ്ങളും ഏറ്റെടുത്തിട്ടുള്ള ഈ ചിത്രത്തിലെ മോഹൻലാലിന്റെ തമ്പുരാൻ കഥാപാത്രം അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി തന്നെ നില നിൽക്കുന്നു.

7. റെഡ് വൈൻ

വമ്പൻ താരനിര അണിനിരന്ന എങ്കിലും വേണ്ടരീതിയിൽ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയോ ചെയ്യാത്ത ചിത്രമാണിത്. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രം സലാം ബാപ്പുവാണ് സംവിധാനം ചെയ്തത്. ആസിഫ് അലി, ഫഹദ് ഫാസിൽ, അനുശ്രീ, മിയ തുടങ്ങിയവരാണ് അവൻ മോഹൻലാലിനൊപ്പം അഭിനയിച്ച മറ്റ് സൂപ്പർ താരങ്ങൾ.

8. ദൗത്യം

1989-ൽ റിലീസ് ചെയ്ത ഈ ചിത്രം ഒരു അഡ്വഞ്ചർ ആക്ഷൻ ത്രില്ലർ എന്ന ഗണത്തിൽ പെടുന്നു.അനിൽ സംവിധാനം ചെയ്ത ഈ ചിത്രം പുതിയ കാലത്ത് പരാമർശിക്കപ്പെടുന്നതിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ചിത്രം കൂടിയാണ്.സുരേഷ് ഗോപി,പാർവതി, വിജയരാഘവൻ, ലിസി, ബാബു ആന്റണി തുടങ്ങിയ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നു.

9. അഹം

വേണു നാഗവള്ളി തയ്യാറാക്കിയ തിരക്കഥയിൽ രാജീവ് നാഥ് 1992-ൽ സംവിധാനം ചെയ്ത ചിത്രമാണ് അഹം. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി തന്നെ ഈ ചിത്രത്തിനെ പരിഗണിക്കേണ്ടതുണ്ട്. കാരണം നിരവധി ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

10. പകൽ നക്ഷത്രങ്ങൾ

2008-ൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ അനൂപ് മേനോൻ ആണ്.രാജീവ് നാഥാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥൻ എന്ന ചലച്ചിത്രകാരന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാർത്ഥനായി മോഹൻലാൽ ഈ ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ അനൂപ് മേനോനും സുരേഷ് ഗോപിയും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ചിത്രത്തിന് മികവ് കൂട്ടി.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.