അന്നത്തെ ആ ഫ്രീക്കൻ ഇന്നത്തെ ഈ താരം !! സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചിത്രങ്ങളുടെ വീഡിയോ കാണാം
1 min read

അന്നത്തെ ആ ഫ്രീക്കൻ ഇന്നത്തെ ഈ താരം !! സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചിത്രങ്ങളുടെ വീഡിയോ കാണാം

1979-ൽ ജേസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഏഴുനിറങ്ങൾ.ഈ ചിത്രത്തിൽ ഒരു സ്റ്റൈലൻ ഫ്രീക്കനെ കാണിക്കുന്ന ഒരു രംഗമുണ്ട്. നല്ല സ്റ്റൈലനായി കാർ തുടച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രീക്കൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലേ താരം.അത് മറ്റാരും അല്ല മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നടന്റെ പഴയകാല ചിത്രങ്ങളിലെ ഒരു രംഗമാണത്. നടൻ ആരാണെന്ന് അറിഞ്ഞതോടെ സോഷ്യൽ മിഡിയയാകെ ഞെട്ടിയിരിക്കുകയാണ്. വളരെ രസകരമായ ഒരു കാഴ്ച്ചയാണത്.കാർ തുടച്ചു കൊണ്ടിരിക്കുന്ന ആ ഫ്രീക്കൻ മാറ്റാരുമല്ല മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടൻ കൊച്ചുപ്രേമനാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രങ്ങളിലെ ഒന്നാണിത്. 1979-ൽ ഒക്കെയായി സിനിമയിൽ വന്നിട്ടുണ്ട് എങ്കിലും കൊച്ചുപ്രേമൻ സിനിമ പ്രേമികൾക്ക് പരിചിതമായത് ദിൽ വാല രാജകുമാരൻ എന്ന ജയറാം ചിത്രം ഇറങ്ങിയതോടെ ആയിരുന്നു. പിന്നീട് തിളക്കം, തെങ്കാശിപട്ടണം പോലുള്ള ചിത്രങ്ങളിലൂടെ വളരെ അധികം പ്രേക്ഷകരെ രസിപ്പിച്ച ഒരു നടൻ ആയിമാറി. ഇദ്ദേഹം നൂറിൽപരം വലുതും ചെറുതുമായ കഥാപാത്രങ്ങൾ മലയാള ചിത്രങ്ങളിൽ ചെയ്തിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് മിക്കതും അഭിനയിക്കാറുള്ളത്. എന്നും പ്രേക്ഷകർക്ക് ഓർക്കാൻ ഒരു പിടി നല്ല ഹസ്യങ്ങൾ നൽകിയ വ്യക്തിയാണിദ്ദേഹം.

യൂട്യൂബിൽ ‘ഏഴ് നിറങ്ങൾ’ എന്ന ചിത്രം സൗജന്യമായി തന്നെ ഏവർക്കും കാണാവുന്നതാണ്. ചിത്രത്തിന്റെ 55:24 സമയം എത്തുമ്പോഴാണ് 24 വയസ്സുകാരനായ കൊച്ചുപ്രേമന്റെ കാർ കഴുകൽ മാസ്മരിക പ്രകടനം.എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തനായ കൊച്ചുപ്രേമനിൽ ഹാസ്യം കൂടി ചേർന്നതോടെ എന്നും ഓർത്തുവെക്കാവുന്ന ഒരു നടനായി ഇദ്ദേഹം.വലിയ വായിലെ ഡൈലോഗും തലവെട്ടിക്കലും ഉയരം കുറഞ്ഞ ശരീര മികവും ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.കൊച്ചു കൊച്ചു വേഷങ്ങൾ കൊണ്ടും കഴിവുകൊണ്ടും മികവ് നേടികൊണ്ടാണ് നടൻ ഇന്നും നിലനിൽക്കുന്നത്. ജനപ്രീതി നേടിയ നടന്നായി മാറിയതും. കൊച്ചു പ്രേമന്റെ ഈ ചിത്രത്തിലെ രംഗങ്ങൾ, അഥവാ ഫ്രീക്കൻ ലുക്കിനെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ഏറ്റടുത്തിരിക്കുകയാണ്.

Leave a Reply