‘താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട് അല്പം മുൻ ശുണ്ഡിക്കാരനാണ്’ പ്രധാനമന്ത്രിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും രഞ്ജു രഞ്ജിമാർ
1 min read

‘താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട് അല്പം മുൻ ശുണ്ഡിക്കാരനാണ്’ പ്രധാനമന്ത്രിയെ പരിഹസിച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും രഞ്ജു രഞ്ജിമാർ

പ്രധാനമന്ത്രിയെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തികൊണ്ട് സോഷ്യൽ മിഡിയയിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ രഞ്ജു രഞ്ജിമാർ. ഇലക്ഷൻ റിസൾട്ട് വന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു രഞ്ജു പങ്കുവെച്ച കുറിപ്പ്. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയാണ് രഞ്ജു രഞ്ജിമാർ അറിയപ്പെടുന്നത്. ഒരു ട്രാൻസ് ജൻഡർ ആക്റ്റീവിസ്റ്റ്കൂടിയാണ് രഞ്ജു. തന്റെ അഭിപ്രായങ്ങളെ സോഷ്യൽ മിഡിയവഴി ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ഇതോടെ ശ്രമിച്ചതെന്ന് .”ഇനി താമര വിരിയിക്കാൻ കുറ്റിയും പറിച്ചു ഇങ്ങോട്ട് വരരുത് “എന്നുള്ള ഒരു കുറിപ്പാണ് തന്റെ ഫേസ്ബുക് പേജിൽ രഞ്ജു രഞ്ജിമാർ പോസ്റ്റ്‌ ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പു ഫലത്തില്ലന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു കുറിപെഴുതാൻ കാരണം. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് ഇങ്ങനെ; “ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി: മോദി അറിയാൻ ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാൻ ഇങ്ങോട്ടുകുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്കിവിടെ ഒരു നാഥനുണ്ട്, പുള്ളിക്കാരൻ അല്പം മുൻ ശുണ്ഡിക്കാരനാണ്,അമിത സ്നേഹപ്രകടനങ്ങൾ കാഴ്ച്ച വച്ച്, പഞ്ചാര വാക്കിൽ മയക്കില്ല,പറ്റുന്ന കാര്യം ഏറ്റെടുക്കും,നടപ്പിലാക്കും, നോർത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്.

ഇവിടെ ഞങ്ങൾക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾക്കിടയിൽ ജാതിയും മതവും കുത്തി കേറ്റി വർ.ഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട ഞങ്ങൾ പെരുന്നാൾ ആഘോക്ഷിക്കും ക്രിസ്തുമസ്സ് ആഘോക്ഷിക്കും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യ സ്നേഹിയായ ഞങ്ങളുടെ ക്യാപ്റ്റൻ ഉണ്ട്, അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തു ക്കാരൻ്റെ മകൻ അതെ അഭിമാനത്തോടെ പറയും പിണറായി വിജയൻ സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല, എന്ന് ലോകം പറഞ്ഞു കഴിഞ്ഞു ഇനി വിരിയിപ്പിക്കണ്ട ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ അത് കണ്ട് മഞ്ഞളിക്കട്ടെ വർ.ഗീയ വാദികൾ ലാൽസലാം”

Leave a Reply