അനുമോളുടെ വിവാഹ ചിത്രങ്ങൾ വൈറൽ!! ‘തങ്കച്ചനെ തേച്ചോ’ എന്ന് ചോദ്യവുമായി ആരാധകർ എത്തി
1 min read

അനുമോളുടെ വിവാഹ ചിത്രങ്ങൾ വൈറൽ!! ‘തങ്കച്ചനെ തേച്ചോ’ എന്ന് ചോദ്യവുമായി ആരാധകർ എത്തി

ഫ്ലവേഴ്‌സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക്‌ ‘എന്ന ഷോയിലൂടെ പ്രേക്ഷകരെ കീഴടക്കിയ നായികയാണ് അനുമോൾ. നിരവധി പരമ്പരകളിൽ അഭിമയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പഠാർ, സ്റ്റാർ മാജിക് ‘എന്നി ഷോകളിലൂടെയാണ് അനുമോൾ മിനിസ്‌ക്രിൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കോമഡി ചെയ്യുന്ന പ്രിയങ്കരിപെണ്ണ് എന്ന രീതിയിൽ ആണ് കൂടുതൽ അനു ശ്രദ്ധനേടിയത്. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ അനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധേയമായിരിക്കുന്നത്.സ്റ്റാർ മാജിക്‌ പരിപാടിയിലും സജീവമായ അനുമോളെയും തങ്കച്ചനെയും ചേർത്ത് നിരവധി വാർത്തകൾ വന്നിരുന്നെങ്കിലും അത് ഗോസിപ്പ് ആണെന്ന് ഇരുവരും അറിയിച്ചിരുന്നു.”പാടാത്ത പൈങ്കിളി” എന്ന സീരിയെലിൽ ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആകുന്നത്.അനുമോൾ നവ വധുവിനെ പോലെയുള്ള വേഷത്തിൽ ആയിരുന്നു ഫോട്ടോഷൂട്ട്. റെഡ് കളർ പാട്ടുസാരിയിൽ നവ വധുവായി അനുമോൾ എത്തിയപ്പോൾ, മണവാളൻ മോഡൽ ആയി എത്തിയിരിക്കുന്നത്, ഷമാൽ കമറുദ്ധീൻ ആണ്.ഫാഷൻ മോഡൽ ആണ് ഷമാൽ. കൈലാസ് പ്രൊഡക്ഷനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് മിഥുനാണ്. സംഭവം ഫോട്ടോ ഷൂട്ട് ആണെന്ന് മനസിലാക്കതെ നിരവധി പേരാണ് അനുവിന്റെ കല്യാണം കഴിഞ്ഞോ എന്ന സംശയവുമായെത്തിയിരിക്കുന്നത്.

‘തങ്കച്ചനെ തേച്ചോ ‘എന്നുപോലും പലരും ചോദിക്കുന്നുണ്ട്. സ്റ്റാർ മാജിക്കിലേ മറ്റൊരു താരവും മിമിക്രി ആർട്ടിസ്റ്റുമായ തങ്കച്ചനുമായി പ്രണയത്തിലാണെന്നുമെല്ലാം പറഞ്ഞുകൊണ്ട് നിരവതി വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ പ്രണയകഥ പരിപാടിക്കു വേണ്ടിയായിരുന്നെന്നാണ് അനു ഇതേ കുറിച്ച് പറഞ്ഞിരുന്നത്.എന്റെ നാട്ടുകാരനാണ് തങ്കച്ചൻചേട്ടൻ, സ്റ്റർമാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങളുടെ പ്രണയകഥ.അതൊരു ഓൺസ്‌ക്രീൻ പരിപാടി മാത്രമാണ്.എങ്കിലും കുറെ പേർ അതിനെ കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കാറുണ്ട്.തങ്കച്ചനെ കല്യാണം കഴിച്ചില്ലങ്കിൽ നിന്നെ ശെരിയാകും എന്നൊക്കെ പലരും ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചുവെന്നും അനു പറഞ്ഞു.

Leave a Reply