മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ കുറിച്ച് സംവിധായകന്‍ എംഎ നിഷാദ്
1 min read

മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ കുറിച്ച് സംവിധായകന്‍ എംഎ നിഷാദ്

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കള്‍ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു.

Here's when and where to watch Mammotty's Nanpakal Nerathu Mayakkam at IFFK- Cinema express

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘നന്‍പകല്‍ നേരത്ത് മയക്കം” യൂ ഹരീഷിന്റ്‌റെ കഥ…ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം.. മമ്മൂട്ടി എന്ന നടന്റ്‌റെ പകര്‍ന്നാട്ടം .. മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തേക്കാവുന്ന സിനിമ..ഇതാണ് എന്റ്‌റെ ഒറ്റ കവിള്‍ റിവ്യൂ..ഇന്ന് ദുബായിലെ സഹറ സെന്റ്‌ററില്‍ ഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത് എല്ലാതരം പ്രേക്ഷകരെയും, തൃപ്തിപ്പെടുത്തുമോ എന്നറിയില്ല.. പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്‌റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ എത്തിയ പ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെ ഗൃഹാതുരത്വം ഫീല്‍ ചെയ്തു.. അഭിനേതാക്കള്‍ എല്ലാവരും നന്നായി പക്ഷെ മമ്മൂട്ടി സാറിനൊപ്പം,തിളങ്ങിയത് അശോകനാണ്…മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണം.. പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്..ആ പാട്ടുകളിലെ വരികളും കഥാ സന്ദര്‍ഭത്തിന്യോജിച്ചത് തന്നെ.. ലിജോ പല്ലിശ്ശേരി ബ്രില്ല്യന്‍സ് കൂടിയാണ് ”നന്‍പകല്‍ നേരത്ത് മയക്കം” അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ !.

Director MA Nishad Says Quit CPI, Will Continue to Be A Communist | 'എന്താണ് എന്റെ അയോഗ്യത? അംഗത്വം നിഷേധിക്കാൻ ചെയ്ത തെറ്റെന്ത്?'; സിപിഐ ബന്ധം ഉപേക്ഷിച്ച് എംഎ നിഷാദ് ...

അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസകള്‍ ആണ് ചിത്രത്തിന് ആദ്യദിവസം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 

Nanpakal Nerathu Mayakkam': Here's an exciting update from the Mammootty starrer | Malayalam Movie News - Times of India